Cinemapranthan

കാൻ ഫിലിം ഫെസ്റ്റിവൽ; ഒന്നാം സ്ഥാനം നേടി പുനെ എഫ്.ടി.ഐ.ഐ വിദ്യാർത്ഥികളുടെ ചിത്രം ‘ക്യാറ്റ് ഡോഗ്’

വിദ്യാർത്ഥികൾക്കായുള്ള സിനെ-ഫോണ്ടേഷൻ വിഭാഗത്തിലാണ് ക്യാറ്റ്ഡോഗ് തെരഞ്ഞെടുക്കപ്പെട്ടത്

null

ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികൾ നിർമിച്ച ‘ക്യാറ്റ് ഡോഗ്’എന്ന സിനിമക്ക്. വിദ്യാർത്ഥികൾക്കായുള്ള സിനെ-ഫോണ്ടേഷൻ വിഭാഗത്തിലാണ് ക്യാറ്റ്ഡോഗ് തെരഞ്ഞെടുക്കപ്പെട്ടത്. എഫ്.ടി.ഐ.ഐ 2013 ബാച്ചിലെ അഷ്മിത ഗുഹ നിയോഗി ആണ് ചിത്രത്തിന്റെ സംവിധായിക. ക്യാറ്റ് ഡോഗിന്റെ എഡിറ്റിംഗ്, ശബ്ദം, നിർമാണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് വിനീത നേഗി, കുശാൽ നേരൂർകർ, നീരജ് സിംഗ് എന്നീ വിദ്യാർത്ഥികളാണ്.

“ഇത് ഇവിടത്തെ ഓരോ വിദ്യാർത്ഥിയുടെയും അഭിമാനമുയർത്തുന്ന വാർത്തയാണ്. സിനെ-ഫോണ്ടേഷനിലേക്ക് പരിഗണിക്കപ്പെടുന്നത് തന്നെ വലിയ നേട്ടമാണ്. അപ്പോൾ ഏറെ പ്രതിസന്ധികളുള്ള ഈ ഘട്ടത്തിൽ ഞങ്ങളുടെ ചിത്രം പുരസ്കാരത്തിനർഹമായി എന്നത് ഞങ്ങളുടെ സന്തോഷത്തെ ഇരട്ടിയാക്കുന്നു.” എഫ്.ടി.ഐ.ഐ വിദ്യാർത്ഥി സംഘടന പത്രസമ്മേളനത്തിൽ പറഞ്ഞു. എഫ്.ടി.ഐ.ഐ അധികൃതർ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തുടർച്ചയായ വേട്ടക്കിടയിലാണ് ഈ അവാർഡ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും വിദ്യാർത്ഥി സംഘടന പ്രതിനിധി പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങളും പരാതികളും ശ്രദ്ധിക്കാതെയിരുന്ന സ്ഥാപനത്തിന്റെ വിദ്യാർത്ഥി വിരുദ്ധ ഇടപെടലുകൾക്കുള്ള മറുപടി ആയിട്ടു കൂടിയാണ് വിദ്യാർത്ഥികൾ ഈ അംഗീകാരത്തെ സ്വീകരിക്കുന്നത്.

cp-webdesk

null

Latest Updates