Cinemapranthan
null

സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ – ഹൊറര്‍ ചിത്രം; ചതുര്‍മുഖം നാളെ തിയറ്ററുകളിലേക്ക്

സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ചിത്രം പ്രേക്ഷകന് നൽകുന്നത്.

null

മഞ്ജുവാര്യരും സണ്ണിവെയ്നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചതുർമുഖം നാളെ തിയേറ്ററുകളിലേക്ക്. സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ – ഹൊറർ ചിത്രമായി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ്. സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ചിത്രം പ്രേക്ഷകന് നൽകുന്നത്.

ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ച ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണങ്ങൾ നേടിയ ട്രെയിലർ ഇതിനോടകം തന്നെ 1.5 മില്യൺ കാഴ്ച്ചക്കാരാണ് യൂട്യൂബിൽ കണ്ടത്. കഥയിലും അവതരണ മികവിലും ഏറെ വ്യത്യസ്തതകളും കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചതുര്‍മുഖം.
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.

ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് ചിത്രത്തിന്റെ നിർമ്മാണം കൈകാര്യം ചെയ്തിരിക്കുന്നു.

സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍ – ബിജു ജോർജ്ജ്. അസോസിയേറ്റ് പ്രൊഡ്യൂസേർസ് – സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ, ക്രീയേറ്റീവ് ഹെഡ് – ജിത്തു അഷ്‌റഫ്. ലൈൻ പ്രൊഡ്യൂസർസ് – ബിനു ജി നായര്‍, ടോം വർഗീസ്. എഡിറ്റിംഗ് -മനോജ്, സൌണ്ട് മിക്സിംഗ് – വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂംസ് – സമീറ സനീഷ്, മേക്കപ്പ് – രാജേഷ് നെന്മാറ. ആർട്ട്‌ – നിമേഷ് എം താനൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്‌, ഡിസൈൻസ് – ദിലീപ് ദാസ്.

cp-webdesk

null
null