Cinemapranthan
null

ത്രില്ലറുമായി മാർട്ടിൻ പ്രക്കാട്ട്: ജോജുവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നായാട്ട്’

ജോസഫിന് ശേഷം ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ചിത്രം

null

ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്നു. നായാട്ട് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജും കുഞ്ചാക്കോ ബോബനുമായാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.

15 ദിവസത്തെ ചിത്രീകരമണമാണ് ഇനി ബാക്കിയുള്ളത്. കൊടെെക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ മാസം അവസാനത്തോടെ രണ്ടാം ഘട്ട ചിത്രീകരണം വീണ്ടും ആരംഭിക്കാനിരിക്കുകയാണ്.

തിരക്കഥയുടെ കരുത്ത് കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ജോസഫ്. അത് രചിച്ച ഷാഹി കബീർ വീണ്ടും എത്തുന്നു എന്നതും നായാട്ടിന്റെ മറ്റൊരു പ്രത്യേകത തന്നെയാണ്, തിരക്കഥാകൃത്തും പോലീസ് ഓഫിസർ ആയിരുന്നു എന്നതും അത്തരം നിരീക്ഷണങ്ങൾ കൂടി ജോസഫ് എന്ന സിനിമയെ മികച്ചതാക്കി എന്ന് പറയാനാകും.നായാട്ട് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രവീൺ മൈക്കൽ എന്ന സിവിൽ പോലീസ് ഓഫീസറായി ആണ് വേഷമിടുന്നത് എന്നാണ് റിപോർട്ടുകൾ. ഷാഹി കബീർന്റെ തിരക്കഥയിൽ മറ്റൊരു പോലീസ് സ്റ്റോറി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

DOP Shyju Khalid,Director Martin Prakkat and Writer Shahi Kabeer at Location

സംവിധായകന്‍ രഞ്ജിത്തിന്റേയും ശശികുമാറിന്റേയും ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്ച്ചേഴ്സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ അനില്‍ നെടുമങ്ങാട്, യമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒട്ടേറെ പുതുമുഖങ്ങളും പ്രധാന വേഷങ്ങള്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് ആണ്.
എഡിറ്റിങ് മഹേഷ് നാരായണൻ. സംഗീതം വിഷ്ണു വിജയിയും ഗാനരചന അന്‍വര്‍ അലി.

cp-webdesk

null
null