Cinemapranthan
null

ഖാലിദ് റഹ്‌മാൻ ചിത്രം ‘ലവ്’ തമിഴിലേയ്ക്ക്; മുഖ്യ വേഷത്തിൽ വിജയ് സേതുപതി

വിജയ് സേതുപതിക്കൊപ്പം തമിഴിയിലെ ഒരു പ്രമുഖ താരവും സിനിമയിൽ ഒരു പ്രാധാന വേഷത്തിൽ എത്തുന്നതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു

null

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ എത്തിയ ‘ലവ്’ തമിഴ് റീമേക്കിന് ഒരുങ്ങുന്നതായി റിപോർട്ടുകൾ. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനി ചിത്രത്തിന്റെ തമിഴ് പകർപ്പ് അവകാശത്തിനായി അണിയറ പ്രവർത്തകരെ സമീപിച്ചതായും, ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതിയെ ആണ് പരിഗണിക്കുന്നത് എന്നുമാണ് സിനിമ പ്രാന്തന് ലഭിച്ച റിപ്പോർട്ട്.

കോവിഡ് റിലീസുകളിൽ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ ലവ്. ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ എത്തിയ ചിത്രം ടോക്സിക് റിലേഷൻഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ചും, മനുഷ്യന്റെ ആൾട്ടർനേറ്റ് ഈഗോയെ കുറിച്ചുമാണ് പ്രേക്ഷകരോട് സംസാരിച്ചത്.

വിജയ് സേതുപതിക്കൊപ്പം തമിഴിയിലെ ഒരു പ്രമുഖ താരവും സിനിമയിൽ ഒരു പ്രാധാന വേഷത്തിൽ എത്തുന്നതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

cp-webdesk

null
null