Cinemapranthan
null

വീണ്ടും പ്രതിസന്ധിയിലേക്ക്; ഷൂട്ടിംഗ് നിർത്തിവെച്ച് സൂപ്പർ താര ചിത്രങ്ങൾ

null

കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്. സൂപ്പർ താര ചിത്രങ്ങൾ ഉൾപ്പടെ നിലവിൽ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മോ​ഹ​ൻ​ലാ​ൽ​ ​സം​വി​ധാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​മാ​യ​ ​ബ​റോ​സ്,​ ​അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ മമ്മൂട്ടി ചിത്രം ഭീ​ഷ്‌​മ​പ​ർ​വ്വം,​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സു​രേ​ഷ്‌​ഗോ​പി​ ​ചി​ത്ര​മാ​യ​ ​പാ​പ്പ​ൻ​ ​എ​ന്നി​വ​യാ​ണ് നിലവിൽ ചിത്രീകരണം നിർത്തിവെച്ച വമ്പൻ പ്രോജക്റ്റുകൾ.

മാ​ർ​ച്ച് 31​ന് ​എ​റ​ണാ​കു​ള​ത്ത് ചിത്രീകരണം ആരംഭിച്ച​ ​ബ​റോ​സ് ​ഗോ​വ​യി​ലേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യാ​നി​രി​ക്ക​വേ​യാ​ണ് ​അ​വി​ചാ​രി​ത​മാ​യി​ ​ഷെ​ഡ്യൂ​ൾ​ ​
ബ്രേ​ക്ക് ​ചെ​യ്ത​ത്.​ ​ഗോ​വ​ൻ​ ​ഷെ​ഡ്യൂ​ളി​ൽ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​ചി​ല​ ​അ​ഭി​നേ​താ​ക്ക​ൾ​ക്കു​ൾ​പ്പ​ടെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണ് ​ബ​റോ​സി​ന്റെ​ ​
ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ​സെ​റ്റ് ​വ​ർ​ക്ക് ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്രം​ ​സെ​റ്റ്‌​വ​ർ​ക്ക് ​പൂ​ർ​ത്തി​യാ​യ​ശേ​ഷം​ ​ ചിത്രീകരണം വീണ്ടും ആരംഭിക്കും. സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ച്ചു​കൊ​ണ്ട് ​ഇ​ൻ​ഡോ​ർ​ ​ഷൂ​ട്ടിം​ഗ് ​ആണ് ഇനി നടക്കുക.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അ​മ​ൽ​ ​നീ​ര​ദ് ​മമ്മൂട്ടി ചിത്രം ഭീ​ഷ്‌​മ​പ​ർ​വ്വം​ ​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​‌​യാ​ണ് ​ഷെ​ഡ്യൂ​ൾ​ ​പാക്കയ്പ്പായത്.
നിലവിൽ 25 ദിവസത്തിലധികം ചിത്രീകരണം ബാക്കിയുള്ള ചിത്രത്തിൽ മ​മ്മൂ​ട്ടി​ക്ക് ​പത്ത് ദിവസത്തെ ഷൂട്ട് കൂടിയാണ് ബാക്കിയുള്ളത്. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ​ ​കു​റ​വ് ​വ​ന്ന​തി​ന് ശേ​ഷ​മേ​ ​ഭീ​ഷ്‌​മ​പ​ർ​വ്വ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ക്കൂ​വെ​ന്നാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ അറിയിക്കുന്നത്.

സു​രേ​ഷ് ​ഗോ​പി​- ​ജോ​ഷി​ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ​പാ​പ്പ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ചൊ​വ്വാ​ഴ്ച​യാ​ണ് ​നി​റു​ത്തി​വ​ച്ച​ത്.​ ​ഇ​രു​ന്നൂ​റോ​ളം​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഔ​ട്ട് ​ഡോർ ​രം​ഗ​ങ്ങ​ളാ​ണ് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പാ​പ്പ​ന് ​വേ​ണ്ടി​ ​ചി​ത്രീ​ക​രി​ക്കാ​നുള്ളത്. കൂടാതെ ​​ഫ്ളാ​ഷ് ​ബാ​ക്ക് ​രം​ഗ​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ​ ​ഇ​രു​പ​ത് ​ദിവസത്തെ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പാ​പ്പ​ന് ​ഇ​നി​ ​ബാ​ക്കി​യു​ള്ള​ത്.​ ​അതേസമയം മേയ് ​അ​ഞ്ച് ​മു​ത​ൽ​ ​പാ​പ്പ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​വീണ്ടും ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

cp-webdesk

null
null