Cinemapranthan
null

‘കൺകൾ നീയേ’ നാളെ പ്രേക്ഷകരിലേക്ക് ; മഞ്ജു വാര്യരും റഹ്‌മാനും ചേർന്ന് റിലീസ്

ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പങ്കുവെക്കുന്നത്.

null

സിനിമ പ്രാന്തന് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി പി ഒറിജിനൽ റെക്കോർഡ്‌സ് ഒരുക്കുന്ന പുതിയ മ്യൂസിക്കൽ വീഡിയോ റിലീസിനൊരുങ്ങുന്നു. ‘കൺകൾ നീയേ’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് സംവിധയകാൻ സാജിദ് യഹിയ ആണ്. പ്രശസ്ത
പിന്നണി ഗായിക ശ്രയ രാഘവ് പാടി അഭിനയിച്ച ഗാനം ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് റിലീസിനൊരുങ്ങുന്നത്. ശ്രയ രാഘവിനൊപ്പം അനസ് റഹ്‌മാനുമാണ് ഗാന രംഗത്തിൽ എത്തുന്നത്.

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ് ഗാനത്തിന്റെ മലയാളം വേർഷൻ റിലീസ് ചെയ്യുന്നത്. തമിഴ് വേർഷൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് തെന്നിന്ത്യൻ താരം റഹ്മാൻ ആണ്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പങ്കുവെക്കുന്നത്.

വൈശാഖ് സുഗുണൻ ലിങ്ക് എബ്രഹാം എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയ ആണ്. ഛായാഗ്രഹണം സോണി സെബാൻ ആസിഫ് പാവ്. എഡിറ്റിങ്ങ് അമൽ മനോജ്, പ്രോഗ്രാമിംഗ് സിബി, മേക്കപ്പ് അനീഷ് സി ബാബു, സെക്കന്റ് യൂണിറ്റ് ക്യാമറ സാജൻ സെബാസ്റ്റ്യൻ, ആഷിഖ്, ഹിഷാം അൻവർ. പ്രൊഡക്ഷൻ ഡിസൈനർ ഷാഹിദ് മുഹമ്മദ്.

cp-webdesk

null
null