Cinemapranthan

#KamalHaasan232: കമൽ ഹാസനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്

null

കമൽ ഹാസനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്. കമൽ ഹാസന്റെ 232മത് ചിത്രമായാണ് സിനിമ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ആദ്യമായാണ് കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. രാജ് കമൽ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നതെന്നാണ് റിപോർട്ടുകൾ. ചിത്രം 2021 റിലീസായി ആണ് ഒരുങ്ങുന്നത്.

ലോകേഷ് കനകരാജ് എന്ന സംവിധായകന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു കൈതി. കാര്‍ത്തി നായകനായെത്തിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കേരളത്തിലുള്‍പ്പെടെ ആരാധകരുണ്ടായി. കൈതിയുടെ വിജയത്തിന് പിന്നാലെ ലോകേഷ് ഒരുക്കിയ, വിജയ് നായകനാവുന്ന മാസ്റ്റര്‍ ഇതിനകം തീയേറ്ററുകളില്‍ എത്തേണ്ട ചിത്രമായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നിലവില്‍ അനിശ്ചിതമായി തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ സംവിധയകന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് സംവിധായകൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടിട്ടില്ല.

വിജയ്‍യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും ‘കൈതി’യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാൽ ചിത്രം ഓടിടി റിലീസായും എത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം ചിത്രം തിയേറ്റർ റിലീസായി തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

cp-webdesk

null