Cinemapranthan
null

അക്ഷയ് കുമാർ-രാഘവ ലോറന്‍സ് ചിത്രം “ലക്ഷ്മി ബോംബ്” ഉടൻ എത്തുന്നു

ചിത്രത്തിന്‍റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ.

null

സിനിമകൾ തിയറ്ററിൽ പോയി കാണുക എന്നുള്ളത് തന്നെയാണ് സിനിമാ പ്രേമികളുടെ ആഗ്രഹം. എന്നാൽ കോവിഡ്പശ്ചാത്തലത്തെ തുടർന്ന് തിയറ്ററിൽ സിനിമാ പ്രദർശനം മുടങ്ങിയ സാഹചര്യമാണ് നിലവിൽ. ഈ പ്രതിസന്ധി കാലയളവിൽ ചിത്രങ്ങളാണ് ഒടിടി റിലീസ് ചെയ്തത്. മുൻപ് പ്രദര്‍ശനം അവസാനിപ്പിച്ചതിന് ശേഷം ഒടിടി റിലീസിന് എത്തിയിരുന്ന നിലയിൽ നിന്ന് ഇന്ന് നേരിട്ടുള്ള ഒടിടി റിലീസിന് നിര്ബന്ധിതരാവുകയാണ് നിർമ്മാതാക്കൾ. എന്നാൽ ഇപ്പൊ ഒടിടി പ്ലാറ്റ്ഫോമുകൾ റിലീസിംഗ് പ്ലാറ്റ്ഫോം ആയി മാറിയിരിക്കുകയാണ്.

അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ‘ലക്ഷ്മി ബോംബ്’ നേരിട്ട് ഒടിടി റിലീസ് ചെയ്യുന്നുവെന്നാണ് പുതിയ വാർത്ത. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി ചിത്രമെത്തുമെന്നാണ് നേരത്തെ വന്ന റിപ്പോർട്ട്. ചിത്രത്തിന്‍റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. നവംബര്‍ ഒൻപതിന് ദീപാവലി റിലീസായി ചിത്രം എത്തും. സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ദില്‍ ബേചാര ഉള്‍പ്പെടെ പല ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയി ബോളിവുഡില്‍ എത്തിയെങ്കിലും ഒരു സൂപ്പർ താരത്തിന്റെ ബിഗ് ബജറ്റ് ചിത്രം ആദ്യമായാണ് എത്തുന്നത്.

തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘മുനി 2: കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. കിയാര അദ്വാനിയാണ് നായിക. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ‘ലക്ഷ്മി ബോംബ്’.അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ‘ലക്ഷ്മി ബോംബിന്റെ’ നിർമ്മാണം.

cp-webdesk

null
null