Cinemapranthan

അവഗണന മടുത്തു; മലയാള സിനിമയിൽ ഇനി ‍ഞാൻ പാടില്ല; വിജയ് യേശുദാസ്

മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല

മലയാള സിനിമയില്‍ പാടുന്നത് നിര്‍ത്തിയെന്ന പ്രഖ്യാപനവുമായി ഗായകൻ വിജയ് യേശുദാസ്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല, അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വിജയ് യേശുദാസ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസിന്റെ തുറന്ന് പറച്ചിൽ. പിതാവ് യേശുദാസിനും സംഗീത ലോകത്തു നിന്നും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.

പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുന്ന അവസരത്തിൽ വിജയിയുടെ പുതിയ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് .പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് നേടിയിരുന്നു. ഇതടക്കം മൂന്ന് സംസ്ഥാന അവാർഡുകളാണ് വിജയ്‍യുടെ കരിയറിലുള്ളത്. അടുത്തിടെ അഭിനയത്തിലും സജീവമായ വിജയ് യേശുദാസ് ധനുഷ് നായകനായ ‘മാരി’യിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

cp-webdesk