Cinemapranthan
null

മലയാള ചിത്രത്തിന്റെ റീമേക്കിലൂടെ അരങ്ങേറ്റത്തിനൊരുങ്ങി ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ

റൊമാന്റിക് ത്രില്ലർ ചിത്രം ‘ഇഷ്കി’ന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത് നീരജ് പാണ്ഡെയാണ്

null

ഷെയിൻ നിഗം നായകനായ “ഇഷ്‌ക്’ന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ചിത്രം ‘ഇഷ്കി’ന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത് നീരജ് പാണ്ഡെയാണ്.

ലോസ് ആഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓ ഫ് ഡ്രമാറ്റിക് ആർട്‌സിലെ പൂർവ വിദ്യാർഥി കൂടിയായ ജുനൈദ് മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ്.

ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ മദർ കറേജ് ആൻഡ് ചിൽഡ്രൻ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കി ക്വാസർ താക്കൂർ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അരങ്ങേറ്റം കുറിച്ചത്. എ ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെൻ, മെഡിയ, ബോൺ ഓഫ് കണ്ടൻഷൻ എന്നീ നാടകങ്ങളിലും അഭിനയിച്ചിരുന്നു.

ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇഷ്‌ക്’, രണ്ട് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സദാചാര മനോഭാവത്തെ വളരെ മികച്ച രീതിയിൽ വരച്ചു കാട്ടിയ ചിത്രമായിരുന്നു. ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് ‘ഇഷ്‌ക്’ നിർമ്മിച്ചത്.

cp-webdesk

null
null