Cinemapranthan
null

ഫ്രണ്ട്സിന്റെ റീയൂണിയൻ ഈ മാസം; ടീസർ ഏറ്റെടുത്ത് ആരാധകർ

null

ഒട്ടേറെ ആരാധകരുള്ള പ്രശസ്‌ത സിറ്റ് കോം സീരീസ് ‘ഫ്രണ്ട്സിന്റെ’ റീയൂണിയൻ ഉടൻ വരുന്നു. മെയ് 27നാണ് ഫ്രണ്ട്സിന്റെ റീയൂണിയൻ സംപ്രേക്ഷണം ചെയ്യുക എന്ന് F.R.I.E.N.D.S ന്റെ നിർമ്മാതാക്കൾ വ്യാഴാഴ്ച്ച ട്വിറ്ററിലൂടെ അറിയിച്ചു. എച്ച്ബിഒ മാക്സിലാണ് റീയൂണിയൻ സംപ്രേക്ഷണം ചെയ്യുന്നത്. റീയൂണിയന്റെ ആദ്യ ട്രെയ്‌ലറും റിലീസ് ചെയ്തിട്ടുണ്ട്.

മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്. വളരെ ആകാംഷയോടെ ആരധകർ സീരിസിന്റെ റീയൂണിയനിനായി കാത്തിരിക്കുകയാണ്. ലോകമുഴുവൻ ആരാധകരുള്ള സീരീസാണ് ഫ്രണ്ട്സ്. സീരിസിന്റെ റീയൂണിയൻ വരുന്നുവെന്ന വാർത്ത തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഫ്രണ്ട്സിന്റെ ആദ്യ എപ്പിസോഡ് 1994 സെപ്റ്റംബർ 22 നാണ് റിലീസ് ചെയ്‌തത്‌

. ജെന്നിഫർ ആനിസ്റ്റൺ, ഡേവിഡ് ഷ്വിമ്മർ, കോർട്ടെനി കോക്സ്, ലിസ കുദ്രോ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി എന്നിവരാണ് സിറ്റ് കോമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സീരീസിന്റെ റീയൂണിയനിൽ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഡേവിഡ് ബെക്കാം, ജസ്റ്റിൻ ബീബർ ലേഡി ഗാഗ തുടങ്ങി നിരവധി അതിഥികളും എത്തുന്നുണ്ട്.

cp-webdesk

null
null