Cinemapranthan

പ്രഭാസ് – സെയ്ഫ് അലി ഖാൻ ചിത്രം ‘ആദിപുരുഷ്’ സെറ്റിൽ തീപിടുത്തം; വീഡിയോ പുറത്ത്

സംഭവം നടക്കുമ്പോൾ‌ നടൻമാർ ഇരുവരും സെറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം

null

സെയ്ഫ് അലി ഖാൻ, പ്രഭാസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് സംഭവം.

ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവം നടക്കുമ്പോൾ‌ നടൻമാർ ഇരുവരും സെറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്‍റെ നിർമാണം. 3ഡിയിലാണ് ചിത്രം ഒരുങ്ങുക. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.

cp-webdesk

null