Cinemapranthan
null

പോലീസ് ഓഫീസറായി ദുൽഖർ; റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ചിത്രീകരണം ആരംഭിച്ചു

ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊല്ലത്ത് വെച്ചാണ് നടക്കുന്നത്

null

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊല്ലത്ത് വെച്ചാണ് നടക്കുന്നത്. ‘സല്യൂട്ട്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് താരം എത്തുന്നത്.

മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. തിരുവനന്തപുരം നഗരത്തിലും നഗരാത്തിർത്തികളിലുമായി ഒരു മാസത്തിലേറെ സല്യൂട്ടിന്റെ ചിത്രീകരണമുണ്ടാകും. തിരുവനന്തപുരത്തെ ചിത്രീകരണം പൂർത്തിയായ ശേഷം വീണ്ടും കൊല്ലത്തേക്ക് ഷിഫ്ട് ചെയ്യും. ദുൽഖറിന്റെ നിർമ്മാണക്കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമ്മിക്കുന്നത്. ദുൽഖറിന് ഒപ്പം ഒട്ടേറെ മുൻനിര താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

cp-webdesk

null
null