മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ സെറ്റിന് പുറത്തുള്ള മറ്റൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. ജോർജ് കുട്ടിയും കുടുംബവും മൈജി ഷോ റൂം സന്ദർശിക്കുന്ന ഒരു ചിത്രമാണിത്.

ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരധകർ ഇത് ഏറ്റെടുക്കുകയായിരുന്നു. “ജോർജ്കുട്ടിയും കുടുംബവും മൈജിയിൽ പോയിരുന്നു”, ഡേറ്റ് മറക്കണ്ട. “ബില്ല് സൂക്ഷിക്കാൻ മറക്കണ്ട..” എന്നിങ്ങനെ ഒട്ടേറെ കമന്റുകളാണ് ഈ ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. ഒട്ടേറെ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സജീവമാണ്



മോഹൻലാൽ, മീന, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള മൈജി ചെയർമാൻ എ കെ ഷാജിക്ക് ഒപ്പമുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ. ജീത്തു ജോസെഫിന്റെ തന്നെ ‘റാം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ലോക്ഡൗണിന് മുൻപ് അഭിനയിച്ചു കൊണ്ടിരുന്നത്. ഇതിലെ കുറച്ചു രംഗങ്ങൾ പുറം രാജ്യങ്ങളിലും ചിത്രീകരിക്കാൻ ഇരിക്കെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചത്. 2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. ‘ദൃശ്യം ‘ ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ‘ദൃശ്യം 2 ‘ വരുന്നത്. ആദ്യ ഭാഗത്തിൽ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് എന്നിവരായിരുന്നു അഭിനേതാക്കൾ. രണ്ടാം ഭാഗത്തിലും നായികാ മീന തന്നെയാണ്. ‘ദൃശ്യം 2 ‘ ആദ്യഭാഗം പോലെ ഒരു ത്രില്ലർ ചിത്രമായിരിക്കില്ല എന്നാണ് ജിത്തു ജോസഫ് വ്യക്തമാക്കിയത്.
