Cinemapranthan
null

മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമ ‘വഴിയേ’; ചിത്രീകരണം പൂർത്തിയായി

റീസൈക്കിൾഡ് ഇമേജുകളിലോ വീഡിയോകളിലോ എഡിറ്റിങ്ങ് നടത്തി നിർമ്മിച്ചെടുക്കുന്ന സിനിമകളെയാണ് ഫൗണ്ട് ഫുട്ടേജ് ഫിലിം എന്ന് പറയുന്നത്‌

null

മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമയായ “വഴിയേ” ചിത്രീകരണം പൂർത്തിയായി. കാസർഗോഡ് ജില്ലയിലെ കൊന്നക്കാടിൽ ആണ് ചിത്രീകരണം പൂർത്തിയായത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചിത്രീകരണം. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ്. 8 തവണ ഗ്രാമി പുരസ്കാര ജേതാവായ ബിൽ ഇവാൻസിന്‍റെ മകനായ ഇവാൻ ഇവാൻസ് 80 ൽ കൂടുതൽ ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ വ്യക്തിയാണ്.

പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് ‘വഴിയേ’യിലെ അഭിനേതാക്കൾ. വിവിഡ് ഫ്രെയിംസുമായി ചേർന്ന് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് നിർമ്മിക്കുന്നത്.

റീസൈക്കിൾഡ് ഇമേജുകളിലോ വീഡിയോകളിലോ എഡിറ്റിങ്ങ് നടത്തി നിർമ്മിച്ചെടുക്കുന്ന സിനിമകളെയാണ് ഫൗണ്ട് ഫുട്ടേജ് ഫിലിം എന്ന് പറയുന്നത്‌. ചുരുക്കി പറഞ്ഞാൽ ഷൂട്ടിംഗ് എന്ന നടപടികൾ ഈ സിനിമകൾക്കില്ല. പകരം ഒരു കൂട്ടം ഫുട്ടേജുകൾ എന്ന നടപടികൾ ആണ് നടത്തുന്നത്.

 കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസർഗോഡ് കർണ്ണാടക ബോർഡറുകളുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.

cp-webdesk

null
null