Cinemapranthan
null

ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും വീണ്ടും; ഫഹദ് നായകനാകുന്ന ‘ജോജി’

ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു ചിത്രം ഒരുങ്ങുന്നത്

null

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി ദിലീഷ് പോത്തൻ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്ക്കരനാണ്. ‘ജോജി’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത് നടൻ ഫഹദ് ഫാസിൽ തന്നെനയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്.

വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു ചിത്രം ഒരുങ്ങുന്നത് എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്ക്കരൻ തന്നെയാണ് ‘ജോജി’യുടെ തിരക്കഥ ഒരുക്കുന്നത്. ഒട്ടേറെ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

Happy to announce, “JOJI”Excited to team up again with Dileesh Pothan & Syam Pushkaran. Produced by Bhavana Studios in…

Posted by Fahadh Faasil on Friday, October 2, 2020

വർക്കിങ്ങ് ക്ലാസ് ഹീറോസും, ഭാവന സ്റ്റുഡിയോസിനൊപ്പം ഫഹദ് ഫാസിലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. തൊണ്ടിമുതലും ദൃക്ഷയിലും എഡിറ്റ് ചെയ്ത കിരൺ ദാസ് തന്നെയാണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. സിനിമ 2021ൽ പ്രദർശനത്തിന് എത്തും.

cp-webdesk

null
null