Cinemapranthan
null

”സേതു മാധവനൊപ്പം ഉള്ള കുട്ടികൾ എങ്ങനെ വന്നു”?: കഥ ഇങ്ങനെ

സുരേഷ് ഗോപിക്കൊപ്പം ഇന്ന് സിനിമാ മേഖലയിൽ ഉയർന്നു നിൽക്കുകയാണ് സൗബിനും

null

സേതു മാധവനൊപ്പം രണ്ടു കുട്ടികളുടേം ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൂടെയുള്ള കുട്ടികൾ മലയാളത്തിലെ പ്രശസ്ത താരം സൗബിൻ ഷാഹിറും സഹോദരൻ ഷാബിൻ ഷാഹിറും. 1990ൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇത്. വളരെ കുറച്ചു സീനുകളിൽ മാത്രം ഉണ്ടായിരുന്ന സേതുമാധവൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ്. ഏറെ പ്രിയപ്പെട്ട കഥാപാത്രവും ഒരു പക്ഷേ ഇതായിരിക്കും. സോഷ്യൽ മീഡിയയിൽ ഒഴുകി നടക്കുന്ന ചിത്രത്തിന്റെ പിന്നണി രഹസ്യമാണ് ഇപ്പോ പ്രേക്ഷകർക്ക് അറിയേണ്ടത്.

സൗബിനും സഹോദരനും എങ്ങനെ സെറ്റിലെത്തി എന്നാണ് ഇപ്പൊ പലരുടെയും സംശയം. സിനിമാ മേഖലയിൽ തന്നെയായിരുന്നു സൗബിന്റെ അച്ഛൻ സാബു ഷാഹിറും. ‘ഇൻ ഹരിഹർ നഗർ’ സെറ്റിൽ പ്രവർത്തിച്ചിരുന്ന സാബു ഷാഹിറിനൊപ്പം മക്കളും വരുകയായിരുന്നു നായകനെ പരിചയപ്പെടാൻ. സുരേഷ് ഗോപിക്കൊപ്പം കുഞ്ഞു ഷാഹിറും ഉള്ള ചിത്രം എന്നതിനപ്പുറം ചില കൗതുകങ്ങളും ഈ ചിത്രത്തിനുണ്ട്.

View this post on Instagram

#memories #inhariharnagar 😍😍

A post shared by SHABIN SHAHIR (@shabinshahir) on

സുരേഷ് ഗോപിക്കൊപ്പം ഇന്ന് സിനിമാ മേഖലയിൽ ഉയർന്നു നിൽക്കുകയാണ് സൗബിനും. മികച്ച അഭിനേതാക്കൾ എന്നതിനപ്പുറം ഇരുവരും സംസ്ഥാന അവാർഡിനർഹരാണ്‌.
1998ൽ പുറത്തിറങ്ങിയ കളിയാട്ടത്തിലെ പ്രകടനത്തിനാണു സുരേഷ് ഗോപി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുന്നത്. ഇതേ കഥാപാത്രത്തിന് ദേശീയ അംഗീകാരവും സുരേഷ് ഗോപിക്കു ലഭിച്ചു.

20 വർഷങ്ങൾക്കിപ്പുറം ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ കഥാപാത്രത്തിന് സൗബിൻ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി.
സൗബിന്റെ സഹോദരനാണ് മൂവരുടേം ഈ അപൂർവ്വ ചിത്രം പങ്കു വെച്ചത്.

cp-webdesk

null
null