Cinemapranthan

‘എങ്കിലും ചന്ദ്രികേ’ ടൈറ്റിൽ സോങ് പുറത്തിറങ്ങി.

null

ബേസിൽ ജോസഫ്,സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രിക’യുടെ ടൈറ്റിൽ സോങ് ഇന്ന് റിലീസ് ചെയ്തു. ഫ്രൈഡേ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് അണിയറ പ്രവർത്തകർ ഗാനം പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികൾക്കു ഇഫ്തി സംഗീതസംവിധാനം നിർവഹിച്ച ‘അക്കിടി ഇക്കടി’ എന്നു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. രസകരമായ വരികളും, മികവുറ്റ ദൃശ്യങ്ങളും ചേർന്ന ഗാനത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സ്റ്റോൺ പേപ്പർ സിസ്സർ, ആവറേജ് അമ്പിളി, എന്നീ വെബ് സീരിസുകൾ സംവിധാനം ചെയ്തതിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖറിന്റെ ആദ്യ സിനിമയാണ് ‘എങ്കിലും ചന്ദ്രികേ’. വടക്കൻ കേരളത്തിലെ കൂമൻ തൊണ്ട എന്ന ഒരിടത്തരം ഗ്രാമത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൂർണമായും ഇതൊരു നർമ്മ ചിത്രമാണ്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 10 നു തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

cp-webdesk

null

Latest Updates