Cinemapranthan
null

ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മോഹൻലാലും കീർത്തി സുരേഷും

ആദ്യമായാണ് ഒരു മലയാളി താരം ഈ പട്ടികയിൽ ഇടം പിടിക്കുന്നത്

null

2020 ൽ ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും മോഹൻലാലും. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോഹന്‍ലാലിന്‍റെ സ്ഥാനം. ആദ്യമായാണ് ഒരു മലയാളി താരം ഈ പട്ടികയിൽ ഇടം പിടിക്കുന്നത്. തെലുങ്ക് സിനിമ താരം മഹേഷ് ബാബുവാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. 2020 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത മറ്റു പുരുഷ ചലച്ചിത്ര താരങ്ങൾ യഥാക്രമം പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, തരക്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, ധനുഷ് എന്നിവരാണ്.

ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്ത നായികമാരിൽ മലയാളത്തിൽ നിന്നും കീർത്തി സുരേഷാണ് പട്ടികയിൽ ആദ്യ സ്ഥാനത്ത്. കാജൽ അഗർവാൾ, സാമന്ത, രശ്‌മിക, പൂജ ഹെഗ്‌ഡെ, തപ്‌സി പന്നു, തമന്ന, രാകുൽ പ്രീത്, ശ്രുതി ഹാസൻ, തൃഷ എന്നിവരാണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട മറ്റ് തെന്നിന്ത്യൻ നായികമാർ.

cp-webdesk

null
null