Cinemapranthan
null

നഷ്ട്ടപ്പെട്ടു പോയ ഡയ്മണ്ട് കമ്മൽ തിരികെ ലഭിക്കാൻ ആരാധകരോട് സഹായം അഭ്യർത്ഥിച്ച് ജൂഹി ചൗള

null

15 വർഷമായി താൻ അണിയുന്ന ഡയ്മണ്ട് കമ്മൽ നഷ്ടപ്പെട്ടുവെന്ന് നടി ജൂഹി ചൗള. തന്റെ കമ്മൽ തിരികെ ലഭിക്കാൻ ആരാധകരോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നടി. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കമ്മൽ നഷ്ടപ്പെട്ടത്. കമ്മൽ നഷ്ടപ്പെട്ടുവെന്നും ദയവായി സഹായിക്കണമെന്നും അഭ്യർത്ഥിച്ചു ട്വിറ്ററിലാണ് നടി ഇക്കാര്യം പങ്ക് വെച്ചിരിക്കുന്നത്. കമ്മൽ ലഭിക്കുന്നവർ തിരികെ നൽകുമ്പോൾ പാരിതോഷികം നൽകുമെന്നും താരം കുറിച്ചിരിക്കുകയാണ്.

‘ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ”. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

cp-webdesk

null
null