Cinemapranthan

സമ്മര്‍ ഇന്‍ ബത്‍ലഹേം@22: രഞ്ജിത്ത്-സിബി കൂട്ടുകെട്ടിൽ പുതിയ ചിത്രം; നായകൻ ആസിഫ് അലി

“ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി”

null

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ തുടങ്ങിയ വൻ താരനിരയും മോഹന്‍ലാലിന്‍റെ അതിഥിവേഷവും ഒക്കെ ചേര്‍ന്ന് പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. സിബി മലയില്‍, രഞ്ജിത്ത് കൂട്ടുകെട്ടില്‍ എത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് 22 വർഷങ്ങൾ പിന്നിടുകയാണ്. 1998 സെപ്റ്റംബര്‍ നാലിനായിരുന്നു സിനിമയുടെ റിലീസ്.

ഈ അവസരത്തിൽ രഞ്ജിത്ത്-സിബി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ തിരക്കഥാകൃത്തായയല്ല, നിർമ്മാതാവായാണ് രഞ്ജിത്ത് എത്തുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‍ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. ആസിഫ് അലിക്കൊപ്പം മുൻനിര താരങ്ങളും ചിത്രത്തിലുണ്ടാകും എന്നാണ് റിപോർട്ടുകൾ. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.

“ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി .
ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്.”
– രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചു

സൈഗാള്‍ പാടുകയാണ് എന്ന ചിത്രമാണ് സിബി മലയിലിന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി 2018ല്‍ പുറത്തെത്തിയ ഡ്രാമയാണ് രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് അവസാനമെത്തിയ ചിത്രം.

cp-webdesk

null

Latest Updates