Cinemapranthan
null

ഈ ചായക്കടക്കാരനെ അറിയാമോ?: സിനിമാക്കാർക്കിടയിലെ പൊള്ളാച്ചി രാജ

തേന്മാവിൻ കൊമ്പത്തി’ലെ ഹാസ്യസീനുകളിലൊന്നിൽ പ്രത്യക്ഷപ്പെടുന്ന, ഭാഷയറിയാത്ത മാണിക്യനോട് സംസാരിക്കുന്ന ആ ചായക്കടക്കാരനെ ചിത്രം കണ്ടവർക്കൊന്നും പെട്ടെന്ന് മറക്കാനാവില്ല

null

സിനിമയിൽ ഒരൊറ്റ സീനിൽ മാത്രം പ്രത്യക്ഷപെട്ടവരാണെങ്കിൽ പോലും, പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒട്ടേറെ നടന്മാരുണ്ട്. മലയാളികൾ ആവർത്തിച്ചു ആവർത്തിച്ചു കണ്ടിട്ടുള്ള ‘തേന്മാവിൻ കൊമ്പത്തി’ലെ ഹാസ്യസീനുകളിലൊന്നിൽ പ്രത്യക്ഷപ്പെടുന്ന, ഭാഷയറിയാത്ത മാണിക്യനോട് സംസാരിക്കുന്ന ആ ചായക്കടക്കാരനെ ചിത്രം കണ്ടവർക്കൊന്നും പെട്ടെന്ന് മറക്കാനാവില്ല. ടെലിവിഷനിലും, ഓൺലൈനിലും ഒട്ടേറെ തവണ നമ്മൾ ഈ സീൻ ആവർത്തിച്ചു കണ്ടിട്ടുണ്ടെങ്കിലും ഈ നടൻ ആരാണെന്ന് ഭൂരിഭാഗം പേർക്കും അറിയില്ല.

സിനിമാക്കാർക്കിടയിൽ പൊള്ളാച്ചി രാജ എന്നറിയപ്പെടുന്ന രാജയായിരുന്നു ആ ചായക്കടക്കാരന്റെ വേഷത്തിലെത്തിയത്. പ്രിയദർശൻന്റെ സംവിധാനത്തിൽ തന്നെ ഒരുങ്ങിയ ‘വെട്ടം’ എന്ന സിനിമയിലും ഇദ്ദേഹം ചായക്കടക്കാരനായി എത്തിയിരുന്നു.

വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച രാജ പ്രൊഡക്ഷൻ മാനേജറായും ലൊക്കേഷൻ മാനേജറുമയൊക്കെ പ്രവർത്തിച്ചുവരികയാണ്. പൊള്ളാച്ചി കേന്ദ്രീകരിച്ചു ചിത്രീകരിക്കുന്ന സിനിമകളുടെ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ച രാജയ്ക്ക് സിനിമാലോകം നൽകിയ പേരാണ് പൊള്ളാച്ചി രാജ.

cp-webdesk

null
null