Cinemapranthan

‘ഒറ്റക്കൊമ്പൻ’എന്ന പേരിൽ രണ്ട് ചിത്രങ്ങൾ: ടൈറ്റിൽ പിൻവലിക്കാൻ തയ്യാറായി സംവിധായകൻ

അദ്ദ്യം പ്രഖ്യാപിച്ചവർ തന്നെ ഈ പേര് പിൻവലിക്കാൻ തയ്യാറായിരിക്കുകയാണ്.

null

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഒറ്റകൊമ്പൻ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ് ആണ്. എന്നാൽ ഇതേ പേരിൽ മറ്റൊരു ടൈറ്റിൽ ഇതിനു മുൻപേ പ്രഖ്യാപിച്ചിരുന്നു. എന്തായാലൂം അദ്ദ്യം പ്രഖ്യാപിച്ചവർ തന്നെ ഈ പേര് പിൻവലിക്കാൻ തയ്യാറായിരിക്കുകയാണ്.

നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നത് സെപ്റ്റംബർ 13 നാണ്. അതിനു ശേഷം പ്രഖ്യാപിച്ച സിനിമയാണ് സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പുറത്തിറക്കിയത്.

രണ്ട് ചിത്രങ്ങളുടെയും പേരുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു . എന്നാൽ ഒരു സിനിമ മാത്രമേ ഇതേ േപരിൽ റിലീസ് ചെയ്യാനാകൂ. വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ മഹേഷും അണിയറപ്രവർത്തകരും.

പകർപ്പവകാശം സംബന്ധിച്ച കേസിനെ തുടർന്ന് ഒട്ടേറെ തവണ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ാം സിനിമ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകർപ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടർന്ന് ‘കടുവ’ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് ഉപയോഗിക്കാനാവില്ലെന്ന് ആദ്യം ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ചു.

‘ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റിൽ വിത്ത് ലീഡ് ക്യാരക്ടർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !’.– അണിയറ പ്രവർത്തകർ പറയുന്നു.

അതേസമയം സുരേശ്ഗ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബറിൽ റജിസ്റ്റർ ചെയ്തിരുന്നുവെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

cp-webdesk

null

Latest Updates