കെ പോപ്പുകൾക്കും ,ബി ടി എസിനും, ജസ്റ്റിൻ ബീബറിനും മുൻപ് ലോകത്തെ കലയുടെ ഒറ്റ ചരടിൽ കോർത്ത് നിർത്തിയ ഐഡന്റിറ്റി ആയിരുന്ന ഒരാൾ അമേരിക്കയിലെ ഹൈ ഫൈ തെരുവകളിൽ തുടങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ ചേരികൾ വരെ നീണ്ടു നില്കുന്ന വിഖ്യാതമായാ കലയുടെ ഇമാജിനറി കിങ്ഡം സൃഷ്ടിച്ചെടുത്ത ഒരേയൊരു രാജാവ് . സാക്ഷാൽ എം ജെ എന്ന മൈക്കിൾ ജാക്സൺ. അതിരുകളില്ലാത്ത സംഗീതവഴികളിലൂടെ തേരോട്ടം നടത്തിയ ആ പോപ്പ് രാജാവിന് മൂൺവാക്ക് എന്ന സിനിമയേക്കാൾ മികച്ചൊരു ട്രിബ്യൂട്ട് നല്കാനില്ല..
ആട്ടവും പാട്ടുമൊക്കെ നമ്മുക്കിടയിൽ നടത്തിയ വലിയ സാമൂഹിക മാറ്റങ്ങളുണ്ട്. അമേരിക്കൻ തെരുവുകളിലെ റാപ്പ് സംഗീതം മുതൽ കേരളത്തിലെ നാടൻ പാട്ടുകൾ വരെ വരുത്തിയ സോഷ്യൽ റി കൺസ്ട്രക്ഷൻ വളരെ വലുതാണ്.
സാധാരണക്കാരനും പാർശ്വവത്കരിക്കപെട്ടവനിലേക്കും കലകളെ എത്തിക്കുന്നതിൽ 80 കളിലെയും 90 കളിലെയും കലാരൂപങ്ങൾക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ട ഒന്നായിരുന്നു ബ്രേക്ക് ഡാൻസ്. അമേരിക്കയിലെ ഏറ്റവും ദരിദ്രരായ മനുഷ്യർ ജീവിക്കുന്ന തെരുവുകളിൽ നിന്നും പൊട്ടിപുറപ്പെട്ട് ലോകം മുഴുവൻ പടർന്നു കയറിയ ഒരു സെൻസേഷൻ പ്രോഡക്ട് ആയിരുന്നു ബ്രേക്ക് ഡാൻസ്.മൂൺവാക്ക് എന്ന സിനിമയും പറഞ്ഞു വെക്കുന്നത് ബ്രേക്ക് ഡാൻസും, മൈക്കിൾ ജാക്സണും ആ തലമുറയിൽ ഉണ്ടാക്കിയ സാമൂഹ്യ മാറ്റങ്ങളെ കുറിച്ചാണ്.

അടിത്തച്ചമർത്തപെട്ട് പോയ മനുഷ്യർക്കിടയിൽ നിന്നും ഒരുപാട് മികച്ച കലാകാരന്മാർ ഉയർന്നു വന്നിട്ടുണ്ട്..വേടനും കലാഭവൻ മണിയുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അത്തരത്തിൽ ഒരു ജീവിതവും ഈ സിനിമയിലുണ്ട്. ഈ സിനിമയിലെ സുര എന്ന കഥാപാത്രവും ആ പാരമ്പര്യത്തിന്റെ പ്രതിനിധിയാണ്. ഒറ്റപ്പെട്ടു പോയ,പാർശ്വവത്കരിച്ചുപോയ ജനതയിൽ നിന്നും രാകി മിനുക്കി വന്ന ഒരുപാട് കലാകാരന്മാർക്ക് സുരയുടെ മുഖമാണ്!!

ഒറ്റവാക്കിൽ പറഞ്ഞാൽ ഏതൊരു സ്ഥലകാലങ്ങളെയും ഭേദിക്കുന്ന ഗംഭീര സിനിമാനുഭവമാണ് മൂണ്വാക്ക്.. സിനിമയുടെ ടാഗ് ലൈനിൽ പറയും പോലെ ചീള് പിള്ളേരുടെ ഞെരിപ്പ്. വിനോദ് എ കെ എന്ന സംവിധായകൻ്റെ ആദ്യം സംവിധാന സംരംഭം വാക്കുകൾക്ക് അതീതമാണ്. വന്നുപോയ അഭിനേതാക്കളെല്ലാം നല്ല ഞെരിപ്പാൻ പ്രകടനം. നൂറോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച പുതുമുഖങ്ങളുടെയെല്ലാം മുഖം പടം കഴിഞ്ഞാലും നമ്മളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒട്ടും സ്റ്റാർ കാസ്റ്റില്ലാതെ പ്രേക്ഷകനെ തീയറ്ററിൽ പിടിച്ചിരുത്താൻ സാധിക്കുമെന്ന് ഈ പടം തെളിയിക്കും..
തിരുവനന്തപുരത്തെ തീരദേശഗ്രാമത്തിൽനിന്നുള്ള കൗമാരക്കാരായ പിള്ളേർ ബ്രേക്ക് ഡാൻസിലേക്ക് ആകർഷിക്കപ്പെടുന്നതും തുടർന്ന് അവരുടെ പ്രയത്നത്തിലൂടെ അവർ സ്വയം പരിശീലിച്ച് ഡാൻസ് പഠിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പാട്ടും ഡാൻസും റൊമാന്സും ഫൈറ്റും അടക്കം എന്റെർമെന്റിനു ഒട്ടും കുറവില്ലാത്ത സിനിമയുമാണ് മൂൺവാക്ക് മാത്രമല്ല ഇതിനൊക്കെ അപ്പുറം കൃത്യമായ പൊളിറ്റിക്ക്സും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ക്ലൈമാക്സ് സീനൊക്കെ ഇമോഷണലി പ്രേക്ഷകരെ കയ്യിലെടുക്കും എന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ്






