മലയാളത്തിന്റെ ബ്രാൻഡ് ആയ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം. മൂൺവാക്ക് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ഇതിൽപ്പരം എക്സൈറ്റ്മെന്റ് വേറെ വേണോ.. മാത്രമല്ല 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗം ആണ് ചിത്രത്തിന്റെ പശ്ഛാത്തലം

കെ പോപ്പുകൾക്കും ,ബി ടി എസിനും, ജസ്റ്റിൻ ബീബറിനും മുൻപ് ലോകത്തെ കലയുടെ ഒറ്റ ചരടിൽ കോർത്ത് നിർത്തിയ ഐഡന്റിറ്റി ആയിരുന്ന ഒരാൾ അമേരിക്കയിലെ ഹൈ ഫൈ തെരുവകളിൽ തുടങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ ചേരികൾ വരെ നീണ്ടു നില്കുന്ന വിഖ്യാതമായാ കലയുടെ ഇമാജിനറി കിങ്ഡം സൃഷ്ടിച്ചെടുത്ത ഒരേയൊരു രാജാവ് . സാക്ഷാൽ എം ജെ എന്ന മൈക്കിൾ ജാക്സൺ. അതിരുകളില്ലാത്ത സംഗീതവഴികളിലൂടെ തേരോട്ടം നടത്തിയ ആ പോപ്പ് രാജാവിന് ഇതിലും മികച്ചൊരു ട്രിബ്യൂട്ട് നല്‍കാനില്ല..

ഒറ്റവാക്കിൽ പറഞ്ഞാൽ ഏതൊരു സ്ഥലകാലങ്ങളെയും ഭേദിക്കുന്ന ഗംഭീര സിനിമാനുമവമാണ് മൂണ്‍വാക്ക്.. സിനിമയുടെ ടാഗ് ലൈനിൽ പറയും പോലെ ചീള് പിള്ളേരുടെ ഞെരിപ്പ്. വിനോദ് എ കെ എന്ന സംവിധായകൻ്റെ ആദ്യം സംവിധാന സംരംഭം വാക്കുകൾക്ക് അതീതമാണ്. വന്നുപോയ അഭിനേതാക്കളെല്ലാം നല്ല ഞെരിപ്പാൻ പ്രകടനം. നൂറോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച പുതുമുഖങ്ങളുടെയെല്ലാം മുഖം പടം കഴിഞ്ഞാലും നമ്മളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്
തിരുവനന്തപുരത്തെ തീരദേശഗ്രാമത്തിൽനിന്നുള്ള കൗമാരക്കാരായ പിള്ളേർ ബ്രേക്ക് ഡാൻസിലേക്ക് ആകർഷിക്കപ്പെടുന്നതും തുടർന്ന് അവരുടെ പ്രയത്നത്തിലൂടെ അവർ സ്വയം പരിശീലിച്ച് ഡാൻസ് പഠിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പാട്ടും ഡാൻസും റൊമാന്സും ഫൈറ്റും അടക്കം എന്റെർമെന്റിനു ഒട്ടും കുറവില്ലാത്ത സിനിമയുമാണ് മൂൺവാക്ക് മാത്രമല്ല ഇതിനൊക്കെ അപ്പുറം കൃത്യമായ പൊളിറ്റിക്ക്‌സും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ക്ലൈമാക്സ് സീനൊക്കെ ഇമോഷണലി പ്രേക്ഷകരെ കയ്യിലെടുക്കും എന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ്
ഒട്ടും സ്റ്റാർ കാസ്റ്റില്ലാതെ പ്രേക്ഷകനെ തീയറ്ററിൽ പിടിച്ചിരുത്താൻ സാധിക്കുമെന്ന് ഈ പടം തെളിയിക്കും.. അന്ന് 86 പുതുമുഖങ്ങളുമായി ഒരു കട്ട ലോക്കല്‍ പടവുമായി വന്നുയാളാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇന്ന് 100 ലധികം പുതുമുഖങ്ങളുമായി ഒരു ഞെരിപ്പ് പടവുമായാണ് അദ്ദേഹം വന്നത്. മൂൺ വാക്കിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു. എല്ലാവരും അവരവരുടെ മേഖല മികച്ചതാക്കിയിട്ടുണ്ട്.






