Cinemapranthan

‘വേലുകാക്ക’യായി ഇന്ദ്രൻസ് എത്തുന്നു; ചിത്രീകരണം ആരംഭിച്ചു

ഇന്ദ്രൻസ് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മികച്ച കഥാപാത്രങ്ങളിലൂടെ ജനങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഹാസ്യം മാത്രമല്ല എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ഇന്ദ്രൻസിന്റെ കൈയ്യിൽ ഭദ്രമാണെന്ന് ഉറപ്പാണ്. ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളിലൂടെ ഇന്ദ്രൻസ് അത് തെളിയിച്ചു കൊണ്ടിരിക്കുന്നു. അത്തരത്തിൽ പ്രതീക്ഷ നൽകുന്ന പുതിയ കഥാപാത്രവുമായി ഇന്ദ്രൻസ് വീണ്ടും വരുന്നു.

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ വേലുക്കാക്ക ‘ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘വേലുക്കാക്ക’യുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ഇന്ദ്രൻസ് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രമായ വേലുകാക്കയെയാണ് ഇന്ദ്രൻസ് ചെയ്യുന്നത്. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത്.

Rolling from today…

Posted by Indrans on Thursday, October 15, 2020

പി ജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷാജി ജേക്കബ്. ചിത്രത്തിന്റെ തിരക്കഥ, സംഭാക്ഷണം എന്നിവ ഒരുക്കുന്നത് സത്യന്‍ എം എ. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം,യുനുസ്യോ എന്നിവര്‍ ചേർന്ന് സംഗീതം നൽകുന്നു.എഡിറ്റിങ് ഐജു എം എ, പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍ ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല, കല സംവിധാനം സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് അഭിലാഷ്, വസ്താലങ്കാരം ഉണ്ണി കൊട്ടേക്കാട്ട്, സ്‌ക്രിപ്റ്റ് സപ്പോര്‍ട്ട് ദിലീപ് കുറ്റിച്ചിറ, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

cp-webdesk