Cinemapranthan

നിയമസഭയിലേക്ക് മത്സരിക്കാൻ സുരേഷ് ഗോപി: അഞ്ച് സീറ്റുകളെങ്കിലും നേടണമെന്ന് കേന്ദ്ര നേതൃത്വം

തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍

null

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി സുരേഷ് ഗോപി എംപി. തിരുവനന്തപുരം മണ്ഡലത്തില്‍ താരത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത് എന്നാണ് ദി ക്യൂ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേ തുടർന്നാണ് സുരേഷ് ഗോപിയെ മത്സരത്തിന് ഇറക്കാൻ തീരുമാനിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടർന്ന് ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെ രംഗത്ത് തിരക്കാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. പത്ത് സീറ്റുകളില്‍ കടുത്ത മത്സരമുണ്ടാക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ചേശ്വരവും നേമവും വട്ടിയൂര്‍ക്കാവും മുന്‍നിര്‍ത്തിയായിരുന്നു നേരത്തെ ബിജെപി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യത കണക്ക് കൂട്ടിയിരുന്നത്. മഞ്ചേശ്വരത്ത് സാധ്യത മങ്ങിയിരിക്കുകയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിൽ എത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. തിരിച്ചുവരവിൽ മികച്ച പ്രതികരണം തന്നെയാണ് സുരേഷ് ഗോപിയുടെ പ്രകടനത്തിന് ലഭിച്ചത്. ഇപ്പോഴിതാ വീണ്ടുമൊരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ ഭാഗാമാകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരത്തിന്റെ ആദ്യ ലുക്ക് ഏറെ വൈറൽ ആയിരുന്നു. കടുവ കുന്നേൽ കുറവാച്ചൻ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം നിലവിൽ നിയമക്കുരുക്കിൽപെട്ട് അനിശ്ചിത്വത്തിൽ ആയിരിക്കുകയാണ്.

cp-webdesk

null