Cinemapranthan
null

വിവാഹാഭ്യർഥന നിരസിച്ചു; നടിയെ നിർമ്മാതാവ് നടുറോഡിൽ കുത്തിവീഴ്ത്തി

കുത്തേറ്റ നടിയെ മുംബൈയിലെ കോകിലാബെൻ ധീരുംബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

null

വിവാഹാഭ്യർഥന നിരസിച്ചതിന് നടി മാൽവി മൽഹോത്രയെ സിനിമാ നിർമ്മാതാവ് കൂടിയായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ കോകിലാബെൻ ധീരുംബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ നടിയുടെ സുഹൃത്ത് കൂടിയായിരുന്ന യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി.
മുംബൈയിലെ കഫേയിൽ നിന്നും തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആക്രമണം.നടിയുടെ കാർ തടഞ്ഞു നിർത്തിയാണ് ഇയാൾ ആക്രമിച്ചത്. ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. വിവാഹാഭ്യർഥന നടി യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

നടി സഞ്ചരിച്ചിരുന്ന കാർ തന്റെ ആഡംബര കാർ കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാൽവിയെ സമീപിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

cp-webdesk

null
null