Cinemapranthan

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ‘വീ കാന്‍ ബി ഹീറോസ്’; ടീസർ പുറത്ത്

പുതു വർഷത്തിൽ നെറ്റ്ഫ്ലിക്സിൽ ആവും ചിത്രം റിലീസ് ചെയ്യുക

null

പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രം ‘വീ കാന്‍ ബി ഹീറോസിന്റെ’ ടീസര്‍ പുറത്തിറങ്ങി. സമൂഹ മാധ്യമത്തിലൂടെ പ്രിയങ്ക ടീസർ പങ്കു വെച്ചു. കുട്ടികള്‍ സൂപ്പര്‍ ഹീറോസ് ആകുന്നതാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. സയൻസ് ഫിക്ഷനിൽ പെടുന്ന ചിത്രമാണ് ‘വീ കാന്‍ ബി ഹീറോസ്’. പുതു വർഷത്തിൽ നെറ്റ്ഫ്ലിക്സിൽ ആവും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

സപൈ കിഡ്‌സ്, അലീറ്റ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത റോബെര്‍ട്ട് റോഡിഗ്രഡ് ആണ് സംവിധായകന്‍. ക്രിസ്റ്റ്യാന്‍ സ്ലാറ്റെര്‍, പെഡ്രോ പാസ്‌കല്‍, സുങ് കാങ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

‘വീ കാന്‍ ബി ഹീറോസിന്’ പുറമെ പ്രിയങ്കയുടെ ‘വൈറ്റ് ടൈഗര്‍’ എന്ന ഹിന്ദി ചിത്രവും റിലീസിനൊരുങ്ങുകയാണ്. രാജ് കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ‘മെട്രിക്‌സ് 4ന്റെ’ ഷൂട്ടിങ്ങും പ്രിയങ്ക അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

cp-webdesk

null

Latest Updates