Cinemapranthan

ആശാ ശരത്തും മകളും ഒരുമിച്ചെത്തുന്ന ചിത്രം; സംവിധാനം മനോജ് കാന

കെഞ്ചിര എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ മനോജ് കാനയുടെ പുതിയ ചിത്രത്തിൽ ആശാ ശരത്തും മകളും ഒരുമിച്ചെത്തുന്നു. ശക്തമായ സ്ത്രീ വിഷയം ചർച്ച ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് എഴുപുന്നയില്‍ നടക്കും. കെഞ്ചിരക്ക് പുറമെ സാമൂഹ്യ പ്രസക്തമായ ചായില്യം, അമീബ എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന ദേശിയ അന്തര്‍ദേശിയ തലങ്ങളില്‍ പുരസ്‌കാരം നേടിയ സംവിധായകനാണ് മനോജ് കാന.

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബെന്‍സി പ്രൊഡക്ഷസിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, അഡ്വ. എഎം ആരിഫ് എംപി,തിരക്കഥാകൃത്ത് ജോണ്‍പോള്‍, നടന്‍ സുധീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും

cp-webdesk