Cinemapranthan

പോപ്പ് രാജാവ് മൈക്കിൾ ജാക്സന്റെ ജീവിതം സിനിമയാകുന്നു; ജാക്സനായി അനന്തിരവൻ

ഓസ്കാർ ചിത്രമായ ‘ബൊഹിമിയൻ റാപ്‌സൊഡി’യുടെ നിർമ്മാതാവായ ഗ്രഹാം കിങ് ആണ് ‘മൈക്കിൾ’ നിർമ്മിക്കുന്നത്

null

പോപ്പ് സംഗീത മാന്ത്രികൻ മൈക്കൽ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു. മൈക്കിൾ ജാക്സന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാക്സന്റെ സഹോദരൻ ജെർമൈൻ ജാക്സന്റെ മകൻ ജാഫർ ജാക്സൻ ആണ്. ഒരുപാട് നാളത്തെ അന്വേഷണത്തിനൊടുവിലാണ് ജാക്സന്റെ സഹോദര പുത്രനെ തന്നെ നായകനാക്കാൻ തീരുമാനിക്കുന്നത്. ‘മൈക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിൻ ഫുക്വാ ആണ്. ജെർമൈൻ ജാക്സന്റെ രണ്ടാമത്തെ മകനാണ് ഇരുപത്തിയാറുകാരനായ ജാഫർ ജാക്സൻ. മൈക്കിൾ ജാക്സനെ പോലെ തന്നെ ജാഫറും ഗായകനാണ്.

ഗ്ലാഡിയേറ്റർ, ദി ഏവിയേറ്റർ എന്നീ സിനിമകൾ രചിച്ച ജോൺ ലോഗെൻ ആണ് ‘മൈക്കിൾ’ സിനിമയുടെ രചനയും നിർവ്വഹിക്കുന്നത്. ഓസ്കാർ ചിത്രമായ ‘ബൊഹിമിയൻ റാപ്‌സൊഡി’യുടെ നിർമ്മാതാവായ ഗ്രഹാം കിങ് ആണ് ‘മൈക്കിൾ’ നിർമ്മിക്കുന്നത്. ജാഫർ ജാക്സന്റെ ആദ്യ ചിത്രമായ ‘മൈക്കിളിൽ’ ജാക്സൺ ആയി അഭിനയിക്കുന്നത് സന്തോഷകരമാണെന്ന് ജാഫർ ട്വീറ്റ് ചെയ്തു. 2019-ലാണ് ജാഫർ തന്റെ ആദ്യ സംഗീത ആൽബമായ ‘ഗോട്ട് മി സിങ്ങിങ്’ റിലീസ് ചെയ്യുന്നത്.

cp-webdesk

null

Latest Updates