Cinemapranthan

‘ദളപതി 67’ ഇനി ‘ലിയോ’; ടൈറ്റിൽ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ഒരു പക്കാ ലോകേഷ് കനകരാജ് ചിത്രം തന്നെയാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്

null

കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’. താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ഒർജിനൽ ‘ടൈറ്റിൽ’ അനൗൺസ് ചെയ്ത് കൊണ്ട് പ്രോമോ വീഡിയോ പുറത്ത് ഇറങ്ങി. ‘ലിയോ’ എന്നാണ് ചിത്രത്തിന്റ പേര്. ഒരു പക്കാ ലോകേഷ് കനകരാജ് ചിത്രം തന്നെയാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. അതെ സമയം സിനിമയുടെ പുതിയ ഷെഡ്യൂൾ ചിത്രീകരിക്കുന്നതിനായി ‘ദളപതി 67’ന്റെ മുഴുവൻ ടീമും കാശ്മീരിലേക്ക് വിമാനത്തിൽ പോകുന്നതിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. തൃഷ, ലോകേഷ്, വിജയ് എന്നിവരെയും വിഡിയോയിൽ കാണാം.

ഒഫീഷ്യൽ ലോഞ്ചിന് മുന്നേ ചിത്രീകരണം ആരംഭിച്ച സിനിമയിലെ പ്രധാന താരങ്ങളെയൊക്കെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍, മലയാളി താരം മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

cp-webdesk

null

Latest Updates