Cinemapranthan
null

‘ജോണ്‍ വിക് 4’; ട്രെയിലർ പുറത്തിറങ്ങി

മാർച്ച് 24 ന് ചിത്രം തിയറ്ററുകളിൽ എത്തും

null

കെയാനു റീവ്‌സ് നായകനായി എത്തുന്ന അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രം ‘ജോൺ വിക്ക് 4’ ന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി എത്തിയ ട്രെയിലർ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മാർച്ച് 24 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാഡ് സ്റ്റാഹെല്‍സ്‌കി ആണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ‘ജോൺ വിക്ക്’ ചിത്രം കൂടിയായ ‘ജോൺ വിക്ക് 4’ൽ കെയാനു റീവ്‌സിന് ഒപ്പം ലോറന്‍സ് ഫിഷബേൺ, ഡോണി യെന്‍, സ്‌കോട്ട് ആഡ്കിന്‍സ് എന്നിവരും അണിനിരക്കുന്നു.

ബോവറി കിംഗായി ലോറൻസ് ഫിഷ്ബേൺ, അകിരയായി റിന സവായമ, വിൻസ്റ്റണായി ഇയാൻ മക്‌ഷെയ്ൻ, ട്രാക്കറായി ഷാമിയർ ആൻഡേഴ്സൺ, ഷിമാസുവായി ഹിരോയുകി സനദ, ചാരോണായി ലാൻസ് റെഡ്ഡിക്ക്, കില്ലയായി സ്കോട്ട് അഡ്കിൻസ് എന്നിവരാണ് മറ്റ് താരങ്ങൾ. 2014 ൽ പുറത്തിറങ്ങിയ ‘ജോൺ വിക്ക്’ ആദ്യ ഭാഗം വൻ വിജയമായി മാറിയിരുന്നു. 86 മില്യൺ ആണ് ചിത്രം നേടിയത്. തുടർന്ന് 2017 ല്‍ രണ്ടാംഭാഗവും 2019 ല്‍ മൂന്നാംഭാഗവും പുറത്തിറങ്ങിയിരുന്നു. എന്തായാലും ചിത്രത്തിന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രം മികച്ച അനുഭവമായിരിക്കും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

cp-webdesk

null
null