Cinemapranthan
null

‘ഒഴിവാക്കാനാവാത്ത കാരണങ്ങൾ’; ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ റിലീസ് നീട്ടി വെച്ചു

ചിത്രം ഫെബ്രുവരി 24 ലേക്ക് റിലീസ് മാറ്റി വെച്ചിരിക്കുകയാണ്

null

ആറ് വർഷത്തിന് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 17) തിയറ്ററുകളിൽ പ്രദർശനത്തിന് എത്താനിരുന്ന ചിത്രം ഫെബ്രുവരി 24 ലേക്ക് റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ രാജേഷ് കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങൾ കൊണ്ടാണ് റിലീസ് മാറ്റി വെച്ചതെന്നാണ് രാജേഷ് അറിയിച്ചത്. സമൂഹ മാധ്യങ്ങളിലൂടെയാണ് രാജേഷ് റിലീസ് നീട്ടിയ വിവരം പങ്ക് വെച്ചത്.

‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ‘ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു’ എന്ന ചിത്രം 17 ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച ഫെബ്രുവരി 24ന് ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു,’ രാജേഷ് കുറിക്കുന്നു.

ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ്. സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

cp-webdesk

null
null