മാമുക്കോയ ഒരു ഫ്രഞ്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നറിയാമോ ?

മലയാളികളുടെ പ്രിയങ്കരനായ നടനാണ് മാമുക്കോയ. ഇദ്ദേഹം മലയാളത്തിന് പുറമെ നാല് തമിഴ് ചിത്രങ്ങളിലും ഒരു ഫ്രഞ്ച്- ജർമൻ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ. ഫ്രഞ്ച് ചിത്രമായ ‘ഫ്ലമൻ ഇൻ പാരഡൈസ് ‘എന്ന സിനിമയിലായിരുന്നു ഇദ്ദേഹം അഭിനയിച്ചത്.

ഈ ഫ്രഞ്ച് ചിത്രത്തിലും സംസാരത്തിൽ തന്റെ മലബാർ ശൈലി തന്നെയാണ് മാമുക്കോയ അവതരിപ്പിച്ചത്. 97ൽ റിലീസായ ചിത്രത്തിൽ മാമുക്കോയയ്ക്ക് പുറമെ അന്തരിച്ച നടന്മാരായ സാലു കുറ്റനാട് ,പിസി സോമൻ തുടങ്ങിയവരും മലയാളികളായി തന്നെ അഭിനയിച്ചിട്ടുണ്ട് . ഇന്ത്യയിലെ മലയാളി കഥാപാത്രങ്ങളെയാണ് ഇവരെല്ലാം അവതരിപ്പിച്ചത്.

സംവിധായകൻ ഷാജി എൻ കരുണിലൂടെയാണ് ആ സിനിമയിലെ അവസരം തന്നെ തേടിയെത്തിയതെന്ന് പലപ്പോഴും മാമുക്കോയ തുറന്നു പറഞ്ഞിട്ടുണ്ട് .കേരളത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത ഫ്രഞ്ച് ചിത്രത്തിലേക്ക് മാമുക്കോയെയും തിലകനെയും ആണ് അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത് .കാളവണ്ടി ഓടിക്കുന്ന ജോസഫ് എന്ന കഥാപാത്രമായിട്ടായിരുന്നു മാമുക്കോയ എത്തിയത് .മാർക്സ ഇംഹൂക്ക് ആയിരുന്നു സംവിധായകൻ .






