Cinemapranthan

നടൻ ദിലീപ് കുമാറിനോടുള്ള ആരാധനകൊണ്ട് പേര് മനോജ് കുമാർ എന്നാക്കി.. പിന്നീട് നടനായി, സംവിധായകനായി; ഇന്ന് അന്തരിച്ച മനോജ് കുമാറിനെ കുറിച്ച് വായിക്കാം

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു…
മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം

ശഭക്തി പ്രകടിപ്പിക്കുന്ന ചലചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിൽ അഭിനയിക്കുന്നതിലും ഇദ്ദേഹം പ്രമുഖനായിരുന്നു.ഹരികിഷൻ ഗോസ്വാമി എന്ന പേരിൽ ഇപ്പോഴത്തെ പാകിസ്താനിൽ പെടുന്ന അബോട്ടാബാദ് എന്ന സ്ഥലത്താണ് മനോജ് ജനിച്ചത്. തനിക്ക് 10 വയസ്സുള്ളപ്പോൾ ഇന്ത്യയുടെ വിഭജനകാലത്ത് കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. അതിനു ശേഷം രാജസ്ഥാനിലെ ഹനുമൻ‌ഗഡ് ജില്ലയിൽ താമസമാക്കി. ഡെൽഹിയിലെ ഹിന്ദു കോളേജിൽ നിന്ന് ബിരുദം നേടിയ മനോജ് തന്റെ ജീവിതം അഭിനയത്തിനു വേണ്ടി ചിലവഴിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു.

തന്റെ കുട്ടിക്കാലത്ത് തന്നെ നടൻ ദീലീപ് കുമാറിന്റെ ആ‍രാധകനായിരുന മനോജ് തന്റെ പേര് 1949 ൽ ഇറങ്ങിയ ദീലീപ് കുമാറിന്റെ ശബ്നം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാ‍യ മനോജ് കുമാർ എന്ന പേര് സ്വീകരിക്കുകയായിർന്നു. 1957 ൽ ആദ്യമായി അഭിനയിച്ച ഫാഷൻ എന്ന ചിത്രം പരാജയമായിരുന്നു. പിന്നീട് 1960 ൽ ഇറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രം ശ്രദ്ധേയമായി. അതിനു ശേഷം 1962 മുതൽ 1965 വരെ കുറച്ചു ചിത്രങ്ങൾ അഭിനയിച്ചത് ശരാശരി വിജയങ്ങൾ ആയിരുന്നു

1964 ലെ ചിത്രമായ ശഹീദ് എന്ന ചിത്രം അദ്ദേഹത്തിന് ഒരു ദേശഭക്തിയുള്ള നായകൻ എന്ന ഒരു ഇമേജ് സമ്മാനിച്ചു.[1]. ഈ ചിത്രം സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിംഗിന്റെ ജീ‍വിതത്തേയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേയും കുറിച്ചായിരുന്നു.

1967 ൽ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്തു. ഉപ്കാർ എന്ന ഈ ചിത്രവും ഒരു ദേശഭക്തിയെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. 1970 ൽ പൂരബ് ഓർ പശ്ചിം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ പശ്ചാത്യ സംസ്കാരങ്ങളുടെ അന്തരം കാണിക്കുന്ന ചിത്രവുമായി വന്നു. 1972 ൽ അഭിനയിച്ച ബേ-ഇമാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.

1970 കളുടെ മധ്യത്തിൽ മനോജ് റോട്ടി കപ്‌ഡ മകാൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ അക്കാലത്തെ പ്രമുഖ നടന്മാരായ സീനത്ത് അമൻ, ശശി കപൂർ, അമിതാഭ് ബച്ചൻ എന്നിവരോടൊപ്പമാണ് അഭിനയിച്ചത്. 1975 ൽ പ്രമുഖ നായിക നടീയായ ഹേമ മാലിനിയൊത്ത് സന്യാസി എന്ന ചിത്രത്തിൽ അഭിനയിച്ചു. 1981 ൽ അഭിനയിച്ച ക്രാന്തി എന്ന ചിത്രത്തിലെ വേഷമായിരുന്നു ഒടുവിലത്തെ ശ്രദ്ധേയമായ വേഷം

cp-webdesk

null