യാഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ടോക്സിക്’ ന്റെ ടീസർ പുറത്തിറങ്ങി. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും വയലൻസ് രംഗങ്ങള്‍ക്കുമാണ് പുതിയ ടീസറില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും ടീസര്‍ സൂചന നല്‍കുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്ത് മറ്റൊരു ലുക്കിലും യാഷിനെ കാണാം. നേരത്തെ യാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസറും പുറത്തുവിട്ടിരുന്നു. ഹോട്ട് രംഗങ്ങളാല്‍ ആ ടീസര്‍ വൻ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.






