Cinemapranthan
null

‘വണ്ടര്‍ വുമണ്‍ 1984‘ ; ഇന്ത്യയിൽ ക്രിസ്മസിന് എത്തുന്നു

ഡിസംബർ 24ന് ചിത്രം തീയേറ്ററിൽ ആണ് റിലീസ് ചെയ്യുന്നത്

null

‘വണ്ടര്‍ വുമണ്‍ 1984‘ ഇന്ത്യയിൽ ഡിസംബർ 24ന് റിലീസ് ചെയ്യും. ചിത്രം തീയേറ്ററിൽ ആണ് റിലീസ് ചെയ്യുന്നതെന്ന് വാർണർ ബ്രോസ് അറിയിച്ചു. അമേരിക്കന്‍ തീയേറ്ററുകളില്‍ ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ നേരത്തെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഈ വർഷം ജൂണില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം മൂലം നീട്ടി വെയ്ക്കുകയായിരുന്നു.

2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ആദ്യ ഭാഗം 1920 ലെ ലോകമഹായുദ്ധകാലത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. എന്നാൽ രണ്ടാം ഭാഗം നടക്കുന്നത് 1984ലാണ്. പാറ്റി ജെന്‍കിന്‍സാൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു.

ചിത്രത്തിൽ വണ്ടര്‍ വുമൺ ആയി എത്തുന്നത് ഗാൽ ഗാഡോട്ട് ആണ്. ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ വില്ലൻ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

cp-webdesk

null
null