Cinemapranthan

രാഷ്ട്രീയം പ്രമേയമായി വന്ന സിനിമകൾ ഏതൊക്കെയാണ്

null

ഇന്ന് ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസമാണല്ലോ. എല്ലാവരും അതിന്ടെ ആവേശത്തിലാവുമെന്നറിയാം.. നാലാള് കൂടുന്ന എല്ലായിടത്തും ഇന്ന് ചർച്ച രാഷ്ട്രീയം തന്നെ ആവും.. അതുകൊണ്ട് പ്രാന്തനും ഇന്ന് അൽപ്പം രാഷ്ട്രീയം സംസാരിച്ചാലോ എന്ന് വിചാരിക്കുകാണ്. രാഷ്ട്രീയം എന്നുവച്ചാൽ തിരഞ്ഞെടുപ്പും വിധി നിർണയവും അതിന്റെ വിലയിരുത്തലുമൊന്നുമല്ല.

രാഷ്ട്രീയം പ്രമേയമായി വന്ന ചില ചിത്രങ്ങളെ കുറിച്ചാണ് പ്രാന്തന്റെ ഈ വീഡിയോ..രാഷ്ട്രീയം എന്നുവച്ചാൽ ഇന്നിന്റെ സാമൂഹിക വ്യവസ്ഥിതികളെയും സമൂഹത്തിലെ അനീതികളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യുന്നതുമായ സോഷ്യോ പൊളിറ്റിക്കൽ സിനിമകളല്ല. സാധാരണ സിനിമ പ്രേമികൾ രാഷ്ട്രീയ സിനിമയെന്ന് പറയുന്ന കക്ഷിരാഷ്ട്രീയവും കൊടിയും മുദ്രാവാക്യമാവും തിരഞ്ഞെടുപ്പും എല്ലാം പ്രേമേയമായെടുക്കിയ ചിത്രങ്ങളെ കുറിച്ച്, നമുക്കറിയാം അത്തരം രാഷ്ട്രീയം പ്രമേയമായാ നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.. രാഷ്ടീയക്കാരെ കളിയാക്കുന്നതു മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളെ മഹത്വല്‍ക്കരിക്കുന്നത് വരെ പ്രമേയമായ അനവധി സിനിമകള്‍.

1984 -ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പഞ്ചവടിപ്പാലം.. വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി നിർവ്വഹിച്ച ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും മികച്ച രാഷ്ടീയ ആക്ഷേപ ഹാസ്യ ചിത്രങ്ങളിലൊന്നാണ്.
വർഷമിത്ര കഴിഞ്ഞിട്ടും കാലിക പ്രസക്തമായി നിലകൊള്ളുന്ന സിനിമ. മറ്റൊന്ന് ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സന്ദേശമാണ് അടുത്തത്.. പൊളിറ്റിക്കൽ സറ്റയർ ശ്രീനിയിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഈ ചിത്രം കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികളെ ആണ് ബ്ലാക്ക് ഹ്യൂമറിന്റെ സഹായത്തോടെ വിമർശിക്കുന്നത്.

മലയാളത്തിൽ പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിൽ എന്ത് കൊണ്ടും ഇന്നും പുതുമ നില നിർത്തുന്ന ഒരു ചിത്രമാണ് മാമൂട്ടി നായകനായ ബാലചന്ദ്രമേനോൻ ചിത്രം ‘നയം വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാരെല്ലാം കൊള്ളരുതാത്തവരാണെന്നുള്ള മലയാളികളുടെ ബോധത്തെ തിരുത്തിയ സിനിമ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായാണ് ഈ ചിത്രത്തിൽ കഥാനായകനെത്തുന്നത്.

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ഗീത, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ചിത്രമാണ് ലാൽസലാം. കമ്യൂണിസ്റ് പാർട്ടിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ഈ ചിത്രം കേരള രാഷ്ട്രീയത്തിലെ പല സംഭവ വികാസങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സൃഷ്ഠിച്ചതാണ്

ഇതെല്ലം 80 , 90 കാലത്തിനെ അടയാളപ്പെടുന്ന രാഷ്ട്രീയ ചിത്രങ്ങളാണെങ്കിൽ 2000 ത്തിനു ശേഷം പുറത്തിറങ്ങിയതിൽ കൂടുതലും വാർപ്പ് മാതൃകകളെ പിന്തുടരുന്ന പൊളിറ്റിക്കൽ ചിത്രങ്ങളായിരുന്നു എങ്കിലും അതിൽ ഏറ്റവും മികച്ചതെന്ന് തോന്നിയത് മുരളി ഗോപി അരുൺ കുമാർ അരവിന്ദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലെഫ്റ് റൈറ്റ് ലെഫ്റ് ആണ്.


വെള്ളിമൂങ്ങ, ഇന്ത്യൻ പ്രണയകഥ പോലുള്ള പുതിയ കാലത്തേ സറ്റയർ ചിത്രങ്ങളും അക്കൂട്ടത്തിൽ എടുത്ത് പറയണം

cp-webdesk

null

Latest Updates