Cinemapranthan

രാഷ്ട്രീയ സിനിമകളെ വാണിജ്യത്തിന്റെ നിറക്കൂട്ട് ചേർത്ത് ജനകീയമാക്കിയ എഴുത്തുകാരൻ

null

മലയാളചലച്ചിത്ര ചരിത്രത്തിൽ ജനപ്രിയരാഷ്ട്രീയ സിനിമക്ക് അടിത്തറയിട്ട തിരക്കഥാകൃത്ത് ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ പ്രാന്തന് ഒള്ളു. ടി. ദാമോദരൻ. ആർട്ട് സിനിമകളിൽ പറഞ്ഞ സാധാര പ്രേക്ഷകന് മനസിലാവാത്ത രാഷ്ട്രീയത്തെ വാണിജ്യത്തിന്റെ നിറക്കൂട്ട് ചേർത്ത് കൂടുതൽ ജനകീയമാക്കുന്നതിനു തുടക്കമിടുന്നത് അദ്ദേഹം ആയിരുന്നു.. അത് കോഴിക്കോട് വലിയങ്ങാടിലെ ചുമട്ടു തൊഴിലാളികളുടെ കഥ പറഞ്ഞ അങ്ങാടിയിൽ തുടങ്ങി തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മാപ്പിള കലാപവും, അടിയന്തരാവസ്ഥ കാലത്തെ രാജൻ ഉരുട്ടി കൊലയെ കാണിച്ച ആവനാഴിയും.. കലാപാനിയിലെ സ്വതന്ത്ര സമരവും എല്ലാം ഇതേ ഫോർമുല എഴുത്തിന്റെ ഭാഗം തന്നെ ആയിരുന്നു..

ഐ വി ശശി- പ്രിയദർശൻ എന്നി സംവിധായകനൊപ്പം ചേർന്നപ്പോൾ ആയിരുന്നു ടി ദാമോദരൻ എന്ന എഴുത്തുകാരന്റെ പേനക്ക് കൂടുതൽ മൂർച്ച തോന്നിയത്.. അഹിംസ, അങ്ങാടി, ഈ നാട്, വാർത്ത, നാൽക്കവല, ആവനാഴി, ഇൻസ്പെക്ടർ ബൽ‌റാം,1921, അടിമകൾ ഉടമകൾ, തുടങ്ങിയ ചിത്രങ്ങൾ ഐ വി ശശിക്കൊപ്പവും. അതുവരെ കോമഡി സിനിമകൾ ചെയ്തുകൊണ്ടിരുന്ന പ്രിയദർശനുമൊത്ത് ഗൗരവ രാഷ്ട്രീയം പറഞ്ഞ ആര്യൻ, അദ്വൈതം, അഭിമന്യു, കാലാപാനി എന്നിവയും ടി ദാമോദരന്റെ പേനതുമ്പിൽ നിന്നും പിറവിയെടുത്തു. ഭരതനൊപ്പം കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നിവക്കും തിരക്കഥ ഒരുക്കിയത് അദ്ദേഹമായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഏക മലയാള സിനിമയായ ഉണരൂ ടി.ദാമോദരൻ്റെ തിരക്കഥയാണ്.

ആർട്ട് സിനിമകളിൽ പറഞ്ഞ സാധാര പ്രേക്ഷകന് മനസിലാവാത്ത രാഷ്ട്രീയത്തെ വാണിജ്യത്തിന്റെ നിറക്കൂട്ട് ചേർത്ത് കൂടുതൽ ജനകീയമാക്കുന്നതിനു തുടക്കമിടുന്നത് അദ്ദേഹം ആയിരുന്നു.. അത് കോഴിക്കോട് വലിയങ്ങാടിലെ ചുമട്ടു തൊഴിലാളികളുടെ കഥ പറഞ്ഞ അങ്ങാടിയിൽ തുടങ്ങി തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മാപ്പിള കലാപവും, അടിയന്തരാവസ്ഥ കാലത്തെ രാജൻ ഉരുട്ടി കൊലയെ കാണിച്ച ആവനാഴിയും.. കലാപാനിയിലെ സ്വതന്ത്ര സമരവും എല്ലാം ഇതേ ഫോർമുല എഴുത്തിന്റെ ഭാഗം തന്നെ ആയിരുന്നു.

എഴുത്തുകാരൻ എന്ന നിലയിൽ അല്ലാതെ അഭിനേതാവായും ടി ദാമോദരനെ നമ്മൾ കണ്ടിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം, രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

cp-webdesk

null

Latest Updates