Cinemapranthan
null

‘ദേവീ നീയേ വരലക്ഷ്മി നീയേ’ ഭാവന സ്റ്റുഡിയോസിന്റെ ‘തങ്കം’ത്തിലെ ആദ്യ ഗാനം പുറത്ത്.

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

null

ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ദേവീ നീയേ വരലക്ഷ്മി നീയേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ ബിജുമേനോൻ എന്നിവർ നിറഞ്ഞു നിൽക്കുന്ന ഗാനരംഗത്തിൽ സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളുമാണ് സംവിധായകൻ സഹീദ് അരാഫത്ത് ആവിഷ്ക്കരിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുത്തുന്ന ‘തങ്കം’ പ്രേക്ഷകർ ഏറെ പ്രതീതിക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കൂടാതെ ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വരക്കുന്ന ജനുവരി 26 നു ആണ് റിലീസ്.

cp-webdesk

null
null