Cinemapranthan
null

ഫെബ്രുവരി 9 ന് താരയുദ്ധം; ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം റിലീസിന്

ഫെബ്രുവരി ഒമ്പതിനെത്തുന്ന ഇരു ചിത്രങ്ങൾക്കും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്

null

ഏറെ നാളുകൾക്ക് ശേഷം വീണ്ടും കേരളത്തിലെ തിയേറ്ററുകൾക്ക് ഒരു ഉത്സവകാലം വരുന്നു. മലയാളത്തിന്റെ താര രാജാക്കന്മാരെന്ന് അറിയപ്പെടുന്ന മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ സിനിമകൾ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരേ ദിവസം തീയേറ്ററുകളിൽ ഏറ്റുമുട്ടുകയാണ്. സാധാരണ ദിവസങ്ങളുടേയോ അഴ്ച്ചകളുടേയോ വ്യത്യാസത്തിൽ സംഭവിക്കാറുള്ള മമ്മൂട്ടി-മോഹൻലാൽ ക്ലാഷ് റിലീസുകൾ 2016 ഒക്ടോബർ ഏഴിന് റിലീസായ പുലിമുരുകനും തോപ്പിൽ ജോപ്പനും ശേഷം പിന്നീട് ഇപ്പോഴാണ് സംഭവിക്കാൻ പോകുന്നത്

ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന സസ്പെൻസ് ത്രില്ലെർ ചിത്രം ക്രിസ്റ്റഫറും, ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ ആടുതോമയായി നിറഞ്ഞാടിയ എവർഗ്രീൻ ചിത്രം സ്ഫടികത്തിന്റെ റീമാസ്റ്റേർഡ് പതിപ്പുമാണ് ഒരേ ദിവസം തിയേറ്ററുകളിൽ എത്തുന്നത്. ഫെബ്രുവരി ഒമ്പതിനെത്തുന്ന ഇരു ചിത്രങ്ങൾക്കും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

cp-webdesk

null
null