Cinemapranthan
null

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപർണ്ണക്ക് വിജയ് ദേവരക്കൊണ്ടയുടെ പ്രശംസ

ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു

null

മികച്ച പ്രതികരണം നേടുകയാണ് സുധ കൊങ്കാരയുടെ “സുരാരെ പോട്രു”. സിനിമ കണ്ടവർ ഒന്നടങ്കം ചിത്രത്തെയും അതിലെ അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അപർണ്ണ ബാലമുരളിയെയും സുരാരെ പോട്രുവിനേയും പ്രശംസിച്ച് വിജയ് ദേവരക്കൊണ്ടയാണ് എത്തിയിരിക്കുന്നത്. മികച്ച പ്രകടനമാണ് അപർണ്ണയും സൂര്യയും കാഴ്ച്ച വെച്ചതെന്ന് വിജയ് ദേവരക്കൊണ്ട ട്വിറ്ററില്‍ കുറിച്ചു.

”സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്” വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.

അപർണ്ണയുടെ ആദ്യ തമിഴ് ചിത്രമാണ് ‘സുരാരെ പോട്രു’. സൂര്യയുടെ നെടുമാരന്‍ എന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന ബൊമ്മിയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും പ്രശംസ നേടുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിന്റെ പതർച്ച ഇല്ലാതെ അതിശയിപ്പിക്കുന്ന അഭിനയ പ്രകടനമാണ് അപർണ്ണ ചിത്രത്തിൽ കാഴ്ച വെച്ചത്. ആമസോൺ പ്രൈമിലൂടെയാണ് ‘സുരാരെ പോട്രു’ പ്രേക്ഷകരിലേക്ക് എത്തിയത്.
ഉര്‍വ്വശിയാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. പതിവ് പോലെ തകർപ്പൻ അഭിനയമാണ് ഉര്‍വ്വശി ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.

എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ‘സുരാരെ പോട്രു’. ഇരുതി സുട്രിലൂടെ ശ്രദ്ധേയായ സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തത്. സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, സിഖിയ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null
null