Cinemapranthan

മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം; സംവിധാനം നവാഗതയായ രതീന ഷർഷാദ്

‘ഉണ്ട’യുടെ തിരക്കഥ എഴുതിയ ഹർഷാദിനൊപ്പം സുഹാസ്, ഷർഫു എന്നിവരാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്

മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എത്തുന്നു. നവാഗതയായ രതീന ഷർഷാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട് വരുന്നത്. മമ്മൂട്ടി അഭിനയിച്ച ‘ഉണ്ട’യുടെ തിരക്കഥ എഴുതിയ ഹർഷാദിനൊപ്പം സുഹാസ്, ഷർഫു എന്നിവരാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. ടോവിനോയുടെ വൈറസ് ഫഹദ് ഫാസിലിന്റെ വരത്തൻ എന്നീ ചിത്രങ്ങൾക്ക് വേണ്ടി സുഹാസും ഷർഫുവും തിരക്കഥ നിർവഹിച്ചിരുന്നു.

ഉണ്ണി. ആറിന്റെ തിരക്കഥയിൽ മമ്മൂട്ടിയെയും ടോവിനെയും ചേർത്ത് സിനിമ ഒരുക്കുവാൻ സംവിധായകൻ ബേസിൽ ജോസഫിന് നേരത്തെ പദ്ധതിയുണ്ടായിരുന്നു എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലം ആ പദ്ധതി തടസ്സപ്പെട്ടു. ഇതിനിടെയാണ് രതീനയുടെ ചിത്രത്തിൽ ഇരുവരും ഒരുമിക്കുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നത്.

ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു രതീന. ഛായാഗ്രഹണം നിർവഹിക്കുന്നത് ഗിരീഷ് ഗംഗാധരൻ. ജെല്ലിക്കെട്ട് എന്ന സിനിമയുടെ ക്യാമറ ഗിരീഷ് ഗംഗാധരനായിരുന്നു നിർവഹിച്ചത് . ജെക്സ് ബിജോയിയുടേതായിരിക്കും സംഗീതം.

cp-webdesk