Cinemapranthan
null

നിർഭയയ്ക്ക് ആദരമർപ്പിച്ച് ജഗതിയുടെ മ്യൂസിക് വീഡിയോ ആൽബം; ഓഡിയോ ലോഞ്ച് ചെയ്തു

null

ഡൽഹിയിൽ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊലചെയ്യപ്പെട്ട നിർഭയയോടുള്ള ആദരസൂചകമായി ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഒരുക്കിയ മ്യൂസിക് വീഡിയോ ആൽബം “നിർഭയ”യുടെ ഓഡിയോ ലോഞ്ച് നടന്നു. ജഗതി ശ്രീകുമാറിന്റെ വീട്ടിൽ ബുധനാഴ്ചയാണ് ലോഞ്ചിങ് നടന്നത്. നടൻ സുരേഷ് ഗോപി ഓൺലൈൻ വഴി മ്യൂസിക് വീഡിയോ പ്രകാശനം ചെയ്തു. ചടങ്ങിൽ ജഗതി ശ്രീകുമാർ മുഖ്യാതിഥിയായി.

പരസ്യ സംവിധായകൻ സിധിൻ ആണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ ദേവസിയാണ് സംഗീതം നൽകിയിരിക്കുന്നത്. ആലാപനം ശ്വേത മോഹൻ. ചടങ്ങിൽ പ്രൊഡ്യൂസർ ജി.സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവർ ഡിവിഡി പ്രകാശനം ചെയ്തു. സ്റ്റീഫൻ ദേവസി വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു. സായി പ്രോഡക്ഷൻസ് ഡയറക്ടർമാരായ സതീഷ് കുമാർ, സായി സതീഷ്, ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഡയരക്ടർമാരായ രാജ് കുമാർ, നിധിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cp-webdesk

null
null