Cinemapranthan
null

രോമാഞ്ചമായി ‘രോമാഞ്ചത്തിലെ’ ടൈറ്റിൽ ട്രാക്ക്

‘ആദരാഞ്ജലി’ ഗാനത്തിന് ശേഷം വീണ്ടും പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ് ഈ ടൈറ്റിൽ ഗാനം

null

ഈ വർഷത്തെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് നവാഗതനായ ജിതു മാധവ് സംവിധാനം ചെയ്ത ‘രോമാഞ്ചം’. വൻ പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകൾ നിറച്ചാണ് ‘രോമാഞ്ചം’ പ്രദർശനം തുടരുന്നത്. ഹൊറര്‍ കോമഡി ജോണറിൽ എത്തിയ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നേരത്തെ തന്നെ പ്രേക്ഷകപ്രീതി നേടുകയും വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന ‘രോമാഞ്ചത്തിലെ’ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങിയിരിക്കുകയാണ്. സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ വൻ ഹിറ്റായി മാറിയ ‘ആദരാഞ്ജലി’ ഗാനത്തിന് ശേഷം വീണ്ടും പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ് ഈ ടൈറ്റിൽ ഗാനം.

ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ‘രോമാഞ്ചം’. വലിയ പ്രൊമോഷൻ ഒന്നും ഇല്ലാതെ എത്തിയ ചിത്രം എന്നാൽ മികവാർന്ന അവതരണവും, താരങ്ങളുടെ അഭിനയപ്രകടനം കൊണ്ടും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യ 10 ദിവസം കൊണ്ട് തന്നെ മികച്ച കളക്ഷൻ ആണ് നേടിയത്. 146 സ്‌ക്രീനുകളിലായി എത്തിയ ‘രോമാഞ്ചം’ മികച്ച പ്രേക്ഷക പ്രതികരണവും സ്വീകാര്യതയും കണക്കിലെടുത്ത് പിന്നീട് കൂടുതൽ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു.

തിയറ്ററിൽ ചിരി പടർത്തിയെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറിനും, അർജുൻ അശോകനും, ചെമ്പൻ വിനോദിനും ഒപ്പം സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ എന്നീ പുതുമുഖങ്ങളും അണിനിരക്കുന്നു.

cp-webdesk

null
null