Cinemapranthan
null

‘മാവീരൻ’; ശിവകാർത്തികേയന്റെ ചടുലമായ നൃത്തച്ചുവടുകളുമായി ലിറിക്കൽ വീഡിയോ ഗാനം

സംവിധായകൻ ശങ്കറിന്റെ മകൾ അദിതി ആണ് നായികയായി എത്തുന്നത്

null

തമിഴ് പ്രേക്ഷകർക്കൊപ്പം തന്നെ കേരളത്തിലെ ശിവകാർത്തികേയൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാവീരൻ’. മഡോണി അശ്വിൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.

ശിവകാർത്തികേയന്റെ തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തുന്ന ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഭരത് ശങ്കര്‍ ആണ്. സംവിധായകൻ ശങ്കറിന്റെ മകൾ അദിതി ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിധു അയ്യണ്ണയാണ്. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

അതെ സമയം ശിവകാർത്തികേയന്റേതായി ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം ‘പ്രിൻസ്’ ആണ്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ട് ശിവകാർത്തികേയൻ എത്തുന്ന ചിത്രം പക്ഷേ തിയറ്ററിൽ അത്ര വിജയം കണ്ടില്ല. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.

cp-webdesk

null
null