Cinemapranthan
null

‘തുനിവ്’ ഇനി ഒടിടിയിൽ; നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് ചെയ്യും

ഫെബ്രുവരി 8 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

null

അജിത് നായകനായി എത്തിയ മാസ് ആക്ഷൻ ചിത്രം ‘തുനിവ്’ ഇനി ഒടിടി’യിൽ പ്രദർശനത്തിന് എത്തും. ഫെബ്രുവരി 8 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അജിത്തിനൊപ്പം മഞ്ജു വാര്യരും തകർത്തഭിനയിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കണ്മണി എന്ന മഞ്ജുവിന്റെ കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. മഞ്ജുവിന്റെ കരിയറിലെ തന്നെ ആദ്യത്തെ ആക്ഷൻ കഥാപാത്രമാണ് ‘കണ്മണി’. മികച്ച പ്രകടനം തന്നയാണ് അജിത്തിനൊപ്പം മഞ്ജുവും പുറത്തെടുത്തത്. ആക്ഷന് പ്രാധാന്യം കൊടുത്ത് എത്തിയ ചിത്രം ലോകമെമ്പാടുമായി 200 കോടിയിൽ അധികം കളക്ഷൻ നേടിയിരുന്നു. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്ത അജിത് ചിത്രമാണ് ‘തുനിവ്’.

ബോളിവുഡ് സംവിധായകൻ ബോണി കപൂറാണ് ‘തുനിവ്’ നിർമ്മിച്ചിരിക്കുന്നത്. പൊങ്കൽ റിലീസായാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. അതെ സമയം ‘ആയിഷ’യാണ് മഞ്ജു വാര്യറിന്റേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. ആദ്യ ഇൻഡോ – അറബ് ചിത്രമായ ‘ആയിഷയിൽ’ എഴുപത് ശതമാനത്തോളം താരങ്ങളും അന്യരാജ്യക്കാരായിരുന്നു. നിലമ്പൂർ ആയിഷയുടെ ജീവിതം പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ആമിർ പള്ളിക്കലാണ്. ആറ് ഭാഷകളിലായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

cp-webdesk

null
null