Cinemapranthan
null

ചിമ്പുവിന്റെ ‘പത്ത് തല’; എ ആർ റഹ്മാൻ ആലപിച്ച ഗാനത്തിൽ അനു സിത്താരയും

മാര്‍ച്ച് 30ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്

null

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിമ്പുവിന്റെ പുതിയ ചിത്രമാണ് ‘പത്ത് തല’. മാര്‍ച്ച് 30ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിമ്പുവിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഒബേലി എൻ കൃഷ്‍ണയാണ്. യോഗി ശേഖറിനോപ്പം എ ആർ റഹ്മാനും ഗാനം ആലപിച്ചിരിക്കുന്നു.

മലയാളി താരം അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഫറൂഖ് ജെ ബാഷ. ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് പ്രവീണ്‍ കെ എല്‍ ആണ്. സോണി മ്യൂസിക് ആണ് ‘പത്ത് തലയുടെ’ ഓഡിയോ റ്റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്‍ക്ക് ആണ് ഓഡിയോ റ്റൈറ്റ്‍സ് വിറ്റു പോയിരിക്കുന്നത്.

അതെ സമയം തിയറ്റർ പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആണ്. എന്തായാലും ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. അതെ സമയം ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ണ്.

cp-webdesk

null
null