Cinemapranthan
null

‘ദി പ്രീസ്റ്റ്’ ഇന്ന് തിയറ്ററുകളിൽ; മെഗാസ്റ്റാർ ചിത്രത്തിനായി ആവേശത്തോടെ പ്രേക്ഷകർ; ആശംസകൾ പങ്ക് വെച്ച് മോഹൻലാൽ

മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യർ ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’

null

നീണ്ട ഇടവേളക്ക് ശേഷം തിയറ്ററിലെത്തുന്ന സൂപ്പർതാര ചിത്രമെന്ന പ്രത്യേകതയുമായാണ് ‘ദി പ്രീസ്റ്റ്’ ഇന്ന് പ്രേക്ഷകരുടെ മുൻപിലേക്കെത്തുന്നത്. മലയാളത്തിന്റെ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രം ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യർ ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിൻ ടി ചാക്കോയുടെ ആദ്യ ചിത്രമാണ് ‘ദി പ്രീസ്റ്റ്’.

ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ ജോഫിൻ തന്നെയാണ്. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രാഹുൽ രാജാണ്.

അതെ സമയം മമ്മൂട്ടിയ്ക്കും ‘ദി പ്രീസ്റ്റി’ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ‘ദി പ്രീസ്റ്റി’ന്റെ പോസ്റ്റർ പങ്ക് വെച്ചു. ‘ആശംസകള്‍ ഇച്ചാക്കാ’ എന്നാണു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇത് വരെ നിര്‍ത്തി വച്ചിരുന്ന സെക്കന്റ്‌ ഷോകള്‍ ഇന്ന് മുതൽ ആരംഭിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തുന്ന മെഗാ സ്റ്റാർ ചിത്രം തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമെന്ന് ഉറപ്പാണ്.

cp-webdesk

null
null